( അന്നഹ്ൽ ) 16 : 118

وَعَلَى الَّذِينَ هَادُوا حَرَّمْنَا مَا قَصَصْنَا عَلَيْكَ مِنْ قَبْلُ ۖ وَمَا ظَلَمْنَاهُمْ وَلَٰكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

ജൂതരായിത്തീര്‍ന്നവരുടെ മേലില്‍ ഇതിനുമുമ്പ് നിനക്ക് വിവരിച്ചുതന്നിട്ടു ള്ള വസ്തുക്കള്‍ നാം നിരോധിച്ചിട്ടുണ്ടായിരുന്നു, നാം അവരോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരോടുതന്നെയാണ് അക്രമം കാണിച്ചുകൊണ്ടിരുന്നത്. 

5: 3 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥന്‍ ലോകര്‍ക്ക് മൊത്തം തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥയായ ഇസ്ലാമില്‍ എക്കാലത്തും അനുവദനീയവും നിഷിദ്ധവുമായ വ സ്തുക്കള്‍ ഒന്നുതന്നെയാണ്. പ്രവാചകന്‍ മൂസായുടെ ജനതക്ക് നിഷിദ്ധമാക്കിയ വസ് തുക്കള്‍ 6: 146 ല്‍ വിവരിച്ചിട്ടുണ്ട്. ഇന്ന് അവസാന ഗ്രന്ഥത്തിന്‍റെ ആളുകള്‍ ത്രികാലജ്ഞാ നമായ അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമാണ്. അങ്ങനെ അവര്‍ 8: 22 ല്‍ വിവരിച്ച പ്രകാരം 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരായി മാറിയിരിക്കുന്നു. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേ ക്കോ ആക്കുന്നില്ല. എന്നാല്‍ 14: 34 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷിനിന്ന് അവരെ നരകക്കുണ്ഠ ത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 3: 93-94; 9: 19; 11: 18, 101 വിശദീകരണം നോക്കുക.