( അന്നഹ്ൽ ) 16 : 119

ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِنْ بَعْدِ ذَٰلِكَ وَأَصْلَحُوا إِنَّ رَبَّكَ مِنْ بَعْدِهَا لَغَفُورٌ رَحِيمٌ

പിന്നെ നിന്‍റെ നാഥന്‍, അറിവില്ലായ്മ കൊണ്ട് തിന്മ പ്രവര്‍ത്തിക്കുകയും പി ന്നെ അതിന് ശേഷം പശ്ചാത്തപിച്ച് മടങ്ങുകയും ജീവിതം നന്നാക്കിത്തീര്‍ ക്കുകയും ചെയ്തവരാരോ, നിശ്ചയം നിന്‍റെ നാഥന്‍ അതിനുശേഷം ഏറെ പ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണ്. 

അതിനുശേഷം എന്നുപറഞ്ഞതിന്‍റെ വിവക്ഷ, തെറ്റ് മനസ്സിലാക്കിയശേഷം മന സ്സുകൊണ്ട് ഏറ്റുപറഞ്ഞ് പൊറുക്കലിനെത്തേടുകയും പ്രായശ്ചിത്തം ചെയ്യേണ്ടവക്ക് പ്രായശ്ചിത്തം ചെയ്യുകയും പിന്നീട് കര്‍മ്മങ്ങള്‍ ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് അ നുസൃതമാക്കിത്തീര്‍ക്കുകയും ചെയ്താല്‍ എന്നാണ്. 39: 53-55 ല്‍, തങ്ങളുടെ ആത്മാവു കളോട് അതിരുകവിഞ്ഞ് പ്രവര്‍ത്തിച്ച എന്‍റെ അടിമകളോട് നീ പറയുക: നിങ്ങള്‍ അല്ലാ ഹുവിന്‍റെ കാരുണ്യത്തില്‍ ആശയറ്റവരാകരുത്, നിശ്ചയം അല്ലാഹു പാപങ്ങള്‍ മുഴുവനും പൊറുക്കുന്നവനാണ്, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകു ന്നു. നിങ്ങള്‍ നിങ്ങളുടെ നാഥനിലേക്ക് ഖേദിച്ച് മടങ്ങുകയും നിങ്ങള്‍ക്ക് ശിക്ഷ വന്നു പെടുന്നതിന് മുമ്പ് അവന് സര്‍വ്വസ്വം സമര്‍പ്പിക്കുകയും ചെയ്യുക, പിന്നെ നിങ്ങള്‍ സ ഹായിക്കപ്പെടുന്നവരാവുകയില്ല. നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങളിലേക്ക് ഇറക്കപ്പെ ട്ടിട്ടുള്ള ഒന്ന് ഏറ്റവും നല്ലനിലക്ക് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുവീന്‍, നിങ്ങള്‍ തിരിച്ചറി യാത്തവിധം പെട്ടെന്ന് ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിക്കുന്നതിനുമുമ്പ് എന്ന് പറഞ്ഞിട്ടുണ്ട്. 1: 2; 4: 17-18, 31, 145-147 വിശദീകരണം നോക്കുക.