شَاكِرًا لِأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُسْتَقِيمٍ
അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവന്‍, അവന്‍ അവനെ തെര ഞ്ഞെടുക്കുകയും അവനെ ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്തു.
60: 4 ല്‍, നിശ്ചയം ഇബ്റാഹീമിലും അവനോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്, അവന്‍ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയം ഞങ്ങള്‍ നിങ്ങളില്‍ നിന്നും നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ ആരെയാണോ സേവിച്ചുകൊണ്ടിരിക്കുന്നത് അവയില്‍ നിന്നും വിമുക്തരാകുന്നു, ഞങ്ങള്‍ നിങ്ങളെ നിഷേധിക്കുന്നവരാണ്, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ എന്നെന്നും ശത്രുതയും കോപവും ഉണ്ടായിരിക്കും-നിങ്ങള്‍ ഏകനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നതുവരെ, എന്നാല്‍ ഇബ്റാഹീം തന്‍റെ പിതാവിനോട് പറഞ്ഞതൊഴികെ-ഞാന്‍ നിനക്കുവേണ്ടി പൊറുക്കലിനെ തേടുകതന്നെ ചെയ്യും, അല്ലാഹുവില്‍നിന്ന് ഒന്നും നേടിത്തരാന്‍ എനിക്ക് കഴിയുകയില്ലെങ്കിലും! ഞങ്ങളുടെ നാഥാ, നിന്നിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്, നിന്നിലേക്കുതന്നെയാണ് ഞങ്ങള്‍ ഖേദിച്ചുമടങ്ങുന്നത്, നിന്നിലേക്കുതന്നെയാണ് ഞങ്ങളുടെ അന്തിമ മടക്കവും എന്ന് പറഞ്ഞിട്ടുണ്ട്. സാറയില്‍ ഇബ്റാഹീമിന് സന്താനങ്ങള്‍ ഇല്ലാത്തതിന്‍റെ പേരില്‍ സാറയും വിശ്വാസിയായിരുന്നില്ല. അതുകൊണ്ടാണ് സാറയെ ഇബ്റാഹിമിന്‍റെ സ്ത്രീ എന്ന് 11: 71 ല്‍ പറഞ്ഞിട്ടുള്ളത്. ഇബ്റാഹീമിന്‍റെ ജനതയെ അവര്‍ ആരാധിച്ചിരുന്ന ഇലാഹുകളില്‍നിന്ന് ഏകഇലാഹായ പ്രപഞ്ചനാഥനിലേക്ക് വിളിച്ചപ്പോള്‍ അവര്‍ അവരുടെ ഭരണാധികാരികളുടെ മേല്‍നോട്ടത്തില്‍ ഇബ്റാഹീമിനെ തീക്കുണ്ഠത്തില്‍ എറിഞ്ഞ് കരിക്കാനും അവരുടെ ഇലാഹുകളെ രക്ഷപ്പെടുത്താനുമാണ് ശ്രമിച്ചത്. അങ്ങനെ അവര്‍ ഇബ്റാഹീമിനെ തീക്കുണ്ഠത്തില്‍ എറിഞ്ഞപ്പോള്‍ പ്രപഞ്ചനാഥന്‍ തീയിനോട് കല്‍പിച്ചു: "ഓ തീയേ, നീ ഇബ്റാഹീമിന്‍റെ മേല്‍ സമാധാനവും തണുപ്പുമുള്ളതായിത്തീരുക". ആ തീയില്‍ നിന്ന് ഇബ്റാഹീം സുരക്ഷിതനായി പുറത്ത് വന്നത് കണ്ടപ്പോഴാണ് സഹോദരപുത്രന്‍ ലൂത്ത് വിശ്വസിച്ചത്. 21: 68-69 വിശദീകരണം നോക്കുക. 22: 78 ല്‍, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യേണ്ടവിധം ത്യാഗപരിശ്രമം ചെയ്യുക, അവന്‍ നിങ്ങളെ അതിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു, നിങ്ങളു ടെ പിതാവായ ഇബ്റാഹീമിന്‍റെ ജീവിതചര്യയില്‍ നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല; അവനാണ് (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകള്‍ എന്ന് പേരിട്ടത്, ഈ ഗ്രന്ഥത്തിലും ഇതിന് മുമ്പ് അവതരിപ്പിക്കപ്പെട്ടവയിലും, പ്രവാചകന്‍ നിങ്ങളുടെ മേല്‍ സാക്ഷ്യം വഹിക്കുന്നതിനും നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നതിനും വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ 5: 48 ല്‍ മുഹൈമിന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ സ്വയം ഉപയോഗപ്പെടുത്തുകയും ലോകര്‍ക്ക് അതിനെ എ ത്തിച്ചുകൊടുത്തുകൊണ്ട് മുഹൈമിനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കു കയും ചെയ്യുന്നവര്‍ക്ക് ഇന്ന് അത്തരം പരീക്ഷണങ്ങളൊന്നും നേരിടേണ്ടിവരികയില്ല.
'ഏറ്റവും ചൊവ്വായ പാതയിലേക്ക്' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് 1: 5 ല്‍ വിശ്വാസികള്‍ ചോദിക്കുന്ന പാതയായ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനു ള്ള ഏകപാതയായ 'അദ്ദിക്റിലേക്ക്'-അഥവാ 35 സൂക്തങ്ങളില്‍ നേരെച്ചൊവ്വെയുള്ള പാത എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രന്ഥത്തിലേക്ക്-എന്നാണ്. 39: 66 ല്‍, അല്ല; നീ അല്ലാഹുവിനെ മാത്രം സേവിക്കുക, നന്ദി പ്രകടിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുക എ ന്ന് പറഞ്ഞിട്ടുണ്ട്. 20: 121-122 ല്‍, പിശാചിന്‍റെ പ്രേരണക്ക് വിധേയമായി ആദം ദമ്പതിക ള്‍ സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനിയായ ലൈംഗികബന്ധത്തിന് തുനിയുകവഴി ആദം ത ന്‍റെ നാഥനെ ധിക്കരിക്കുകയും ലക്ഷ്യ ബോധം നഷ്ടപ്പെട്ടവനായിത്തീരുകയും ചെയ്തു, പിന്നെ അവന്‍റെ നാഥന്‍ അവനെ തെരഞ്ഞെടുത്തു, അവന്‍റെ പശ്ചാത്താപം സ്വീകരി ക്കുകയും അവനെ സന്മാര്‍ഗത്തിലാക്കുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 3: 67; 6: 79, 161; 9: 113-114 വിശദീകരണം നോക്കുക.