( അന്നഹ്ൽ ) 16 : 122

وَآتَيْنَاهُ فِي الدُّنْيَا حَسَنَةً ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ

നാം അവന് ഇഹത്തില്‍ നന്മ നല്‍കി, നിശ്ചയം അവന്‍ പരത്തില്‍ സജ്ജന ങ്ങളില്‍ പെട്ടവന്‍ തന്നെയുമാകുന്നു.

ഇബ്റാഹീം അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊണ്ടതിനാല്‍ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ട സജ്ജനങ്ങളില്‍ പെട്ടവനായിരുന്നു എന്നാണ് പറയുന്നത്. എന്‍റെ നാഥാ, എനിക്ക് നീ യുക്തിജ്ഞാനം പ്രദാനം ചെയ്യേണമേ, എന്നെ നീ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ എന്ന് ഇബ്റാഹീം പ്രാര്‍ത്ഥിച്ചതായി 26: 83 ല്‍ പറഞ്ഞിട്ടുണ്ട്. ഉറുമ്പ് റാണിയുടെ സംസാരം കേട്ട സുലൈമാന്‍ നബി 'എന്‍റെനാഥാ! എന്‍റെ മേലിലും എന്‍റെ മാതാപിതാക്കളുടെ മേലിലും ചൊരിഞ്ഞ നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടി പ്പിക്കുന്നവനായി എന്നെ നീ നിയന്ത്രിച്ച് നിര്‍ത്തേണമേ!-നീ തൃപ്തിപ്പെട്ടവിധം സല്‍ക ര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും; നിന്‍റെ മഹത്തായ കാരുണ്യം കൊണ്ട് നിന്‍റെ സജ്ജ നങ്ങളായ അടിമകളില്‍ എന്നെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ!' എന്ന് പ്രാര്‍ത്ഥി ച്ചതായി 27: 19 ല്‍ പറഞ്ഞിട്ടുണ്ട്. തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമത്തില്‍ അവസാനം 'അല്ലാഹുവേ, കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ സജ്ജനങ്ങളായ അടിമകളില്‍ ഉള്‍പെടുത്തേണമേ' എന്ന് വിശ്വാസി പ്രാര്‍ത്ഥിക്കുന്നതാണ്. 1: 6; 4: 69-70; 7: 196 വിശദീകരണം നോക്കുക.