( അന്നഹ്ൽ ) 16 : 13

وَمَا ذَرَأَ لَكُمْ فِي الْأَرْضِ مُخْتَلِفًا أَلْوَانُهُ ۗ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَذَّكَّرُونَ

അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി അവന്‍റെ വിവിധ നിറങ്ങള്‍ പരത്തിയി ട്ടിരിക്കുന്നതിലും, നിശ്ചയം അതില്‍ ഹൃദയം കൊണ്ട് സ്മരിക്കുന്ന ജനത ക്ക് ഒരു ദൃഷ്ടാന്തം തന്നെയുണ്ട്.

മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാന്‍ സഹായകമാകും വിധം രാവും പകലും മാറി മാറി വരുന്ന സംവിധാനം ഉണ്ടാക്കിയതിലും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെ ല്ലാം അവന്‍റെ കല്‍പന പ്രകാരം വിധേയമാക്കിയതിലും ചിന്തിക്കുന്ന ജനതക്ക് പാഠമു ണ്ട് എന്ന് പറഞ്ഞത് ഈ സംവിധാനം ഒരുക്കിയതും മനുഷ്യരുടെ ജീവിതം, ജനനം, മരണം തുടങ്ങി എല്ലാം നിശ്ചയിക്കുന്നതും ഏകനായ സ്രഷ്ടാവ് തന്നെയാണ് എ ന്നാണ.് ഭൂമിയിലുള്ള മണ്ണ്, പാറകള്‍, വൃക്ഷങ്ങള്‍, ഇലകള്‍ തുടങ്ങിയവയെല്ലാം വിവി ധ നിറങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള സ്രഷ്ടാവ് ഏകനാണെന്നും അവന്‍ ഇതെല്ലാം വെറുതെ സൃഷ്ടിച്ചതല്ല എന്നുമാണ് ഹൃദയം കൊണ്ട് ചിന്തിക്കുന്ന ജനതക്കുള്ള പാഠം. 67: 24 ല്‍ അല്ലാഹു പ്രവാചകനോട് പറയാന്‍ കല്‍പിക്കുന്നു: അവന്‍ തന്നെയാണ് നിങ്ങളെ ഭൂമിയില്‍ പരത്തിയിട്ടിരിക്കുന്നത്, അവനിലേക്ക് തന്നെയാണ് നിങ്ങള്‍ എല്ലാവരും പു നര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടപ്പെടുക. 30: 22 ല്‍, അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ആകാശഭൂമികളെ സൃഷ്ടിച്ചതും നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യസ്തമാക്കിയ തും, നിശ്ചയം അതില്‍ ജ്ഞാനികള്‍ക്ക് പാഠങ്ങള്‍ തന്നെയുണ്ട് എന്നും; 35: 27-28 ല്‍, നീ കണ്ടില്ലേ, നിശ്ചയം അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കുന്നു, അതുകൊണ്ട് ഭൂമിയില്‍ നിന്ന് വിവിധ നിറങ്ങളിലുള്ള ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു, പര്‍വ്വതങ്ങളില്‍ വെള്ള, ചുവപ്പ്, കടും കറുപ്പ് തുടങ്ങി വിവിധ നിറങ്ങളിലുള്ള ശിലാനിരകളുണ്ട്, മ നുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിവിധ നിറങ്ങളിലുള്ളവ യുണ്ട്, നിശ്ചയം എല്ലാഓരോ കാര്യവും വിവരിക്കുന്ന അദ്ദിക്ര്‍ അറിയുന്ന ജ്ഞാനി കള്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ, നിശ്ചയം അല്ലാഹു അജയ്യനും ഏ റെപ്പൊറുക്കുന്നവനുമാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 'അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്ക് വേ ണ്ടി അവന്‍റെ വിവിധ നിറങ്ങള്‍ പരത്തിയിട്ടിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ജീവനുള്ളവയും ജീവനില്ലാത്തവയുമായ എല്ലാ വസ്തുക്കളുടെയും വിവിധങ്ങളായ നിറങ്ങളുടെ ഉടമ അല്ലാഹുവാണ് എന്നാണ്. സൂക്തത്തില്‍ അവന്‍റെ കല്‍പന കൊണ്ട് വിധേയമാക്കിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ് നാഥന്‍റെ കല്‍പനയായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കല്‍. അങ്ങനെ അത് ലഭിച്ചവര്‍ അതിനെ സത്യപ്പെടുത്തി ജീവിക്കുകവഴി പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദിക്ര്‍ ലഭിച്ചിട്ട് അതി നെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കെട്ടജനതയെപ്പോലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും തെമ്മാടികളും അക്രമികളും ആയിത്തീ രുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. 2: 138; 6: 153; 10: 24; 14: 33 വിശദീകരണം നോക്കുക.