( അന്നഹ്ൽ ) 16 : 14

وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى الْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

അവന്‍ തന്നെയാണ് സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നതും-നി ങ്ങള്‍ അതില്‍ നിന്നുള്ള പുതുമാംസം ഭക്ഷിക്കുന്നതിനും നിങ്ങള്‍ ധരിക്കുന്ന ആഭരണവസ്തുക്കള്‍ അതില്‍ നിന്ന് പുറത്തെടുക്കുന്നതിനും വേണ്ടി, സമുദ്രത്തിന്‍റെ വിരിമാറ് മുറിച്ചുകടക്കുന്ന കപ്പലുകളെ നീ കാണുന്നുവല്ലോ-നി ങ്ങള്‍ അവന്‍റെ ഔദാര്യങ്ങള്‍ തേടുന്നതിനുവേണ്ടിയും നിങ്ങള്‍ നന്ദിയുള്ള വരാവുകതന്നെ വേണം എന്നതിനുവേണ്ടിയും. 

മനുഷ്യന് ഉപജീവനമാര്‍ഗമായി മത്സ്യബന്ധനത്തിനും ഭക്ഷണത്തിനും സമുദ്ര ത്തെ വിധേയമാക്കിയിട്ടുണ്ട്. കൂടാതെ മുത്ത്, മാണിക്യം, മരതകം, പവിഴം, വൈരം, വൈഢൂര്യം, ഇന്ദ്രനീലം, പുഷ്യരാഗം, ഗോമേതകം എന്നീ നവരത്നങ്ങളും സമുദ്രങ്ങ ളില്‍ നിന്ന് പുറത്തെടുക്കുന്നു. ഒരു നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് ചരക്കുകള്‍ കൊണ്ടു പോകുന്നതിനും കൊണ്ടുവരുന്നതിനും കപ്പലുകളെയാണ് ആധുനിക കാലത്തും കൂ ടുതല്‍ ആശ്രയിക്കുന്നത്. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹു നല്‍കിയത് അവന്‍റെയും ഈ വസ്തുക്കളുടെയുമെല്ലാം ഉടമയെ തിരിച്ചറിഞ്ഞ് അവന് നന്ദി പ്രകടിപ്പിക്കുന്നതി നും പ്രപഞ്ചനാഥനായ അവനെ ഏകനായി അംഗീകരിക്കുന്നതിനും വേണ്ടിയാണ്. 2: 152; 13: 22; 16: 8 വിശദീകരണം നോക്കുക.