أَفَمَنْ يَخْلُقُ كَمَنْ لَا يَخْلُقُ ۗ أَفَلَا تَذَكَّرُونَ
അപ്പോള്‍ സൃഷ്ടിക്കുന്ന ഒരുവന്‍ യാതൊന്നും സൃഷ്ടിക്കാത്തവനെപ്പോലെയാ ണോ? നിങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുന്നില്ലെയോ?
32: 4 ല്‍, അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കി ടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസ നസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്ന് ആരും ശുപാര്‍ശക്കാരില്‍ നിന്ന് ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഉണ ര്‍ത്തുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. 48: 6 ല്‍, അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നവരും ദുഷിച്ച പരിണിതിയുള്ളവരും അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരും മോശപ്പെട്ട മടക്കസ്ഥലമായ നരകകുണ്ഠം ഒ രുക്കിവെക്കപ്പെട്ടവരുമായ കപടവിശ്വാസികളായ പുരുഷന്മാരേയും കപടവിശ്വാസികളാ യ സ്ത്രീകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷ ന്മാരെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയാണ് മക്കാവിജയം ഉണ്ടാക്കിയത് എന്ന് പറഞ്ഞിട്ടുണ്ട്. 7: 175- 176 ല്‍ വിവരിച്ച പ്രകാരം ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഉപദ്രവിച്ചാ ലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയെപ്പോലെ അവരുടെ സ്വഭാവം മാറ്റുകയില്ല. അവ ര്‍ പ്രവാചകന്മാരെയും നബിമാരെയും ഉള്‍പ്പടെ നാഥന്‍റെ സൃഷ്ടികളെ നാഥനിലേക്ക് അടുപ്പിക്കാനുള്ള ഇടയാളന്മാരായും ശുപാര്‍ശക്കാരായും ജല്‍പിച്ചുകൊണ്ട് അല്ലാഹു വിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരാണ്. ജീവിതലക്ഷ്യം നഷ്ടപ്പെട്ടവ രും പ്രജ്ഞയറ്റവരുമായ ഇക്കൂട്ടര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമാ യ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളത്. 6: 91-92; 10: 34-35; 13: 2-3, 16-18 വിശദീകരണം നോക്കുക.