( അന്നഹ്ൽ ) 16 : 2

يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَىٰ مَنْ يَشَاءُ مِنْ عِبَادِهِ أَنْ أَنْذِرُوا أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاتَّقُونِ

മലക്കുകളെ അവന്‍റെ കല്‍പ്പനയില്‍ നിന്നുള്ള റൂഹും കൊണ്ട് അവന്‍റെ അ ടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ ഇറക്കുന്നു, നിശ്ചയം ഞാനല്ലാതെ നിങ്ങള്‍ക്ക് ഒരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ എന്നെ സൂ ക്ഷിക്കുക എന്ന് അവന്‍ നിങ്ങളെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി.

42: 52 ല്‍, നിനക്ക് നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹിനെ ദിവ്യസന്ദേശ മായി നല്‍കി എന്ന് പറഞ്ഞതും ഗ്രന്ഥത്തെക്കുറിച്ച് തന്നെയാണ്. 15: 29; 32: 9; 38: 72 എ ന്നീ സൂക്തങ്ങളില്‍, അല്ലാഹുവിന്‍റെ റൂഹില്‍ നിന്നാണ് മനുഷ്യന്‍റെ റൂഹ് എന്ന് പറ ഞ്ഞിട്ടുണ്ട്. 58: 22 ല്‍, അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസി ച്ച ഒരു ജനതയെ, അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെച്ചുപു ലര്‍ത്തുന്നവരോട്-അത് അവരുടെ പിതാക്കളാണെങ്കിലും അല്ലെങ്കില്‍ മക്കളാണെങ്കി ലും അല്ലെങ്കില്‍ സഹോദരങ്ങളാണെങ്കിലും അല്ലെങ്കില്‍ എത്ര അടുത്തവരാണെങ്കി ലും ശരി-സ്നേഹബന്ധം പുലര്‍ത്തുന്നതായി നീ കണ്ടെത്തുകയില്ല, അക്കൂട്ടരുടെ ഹൃദയങ്ങളിലാണ് അല്ലാഹു വിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്, അവനില്‍ നിന്നു ള്ള ഒരു റൂഹുകൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. 

16: 102 ല്‍, നിന്‍റെ നാഥനില്‍ നിന്ന് പരിശുദ്ധാത്മാവ് മുഖേന ഈ ഗ്രന്ഥം ഇറ ക്കിയിട്ടുള്ളത് ലക്ഷ്യത്തോടുകൂടിയാണ്, അതുകൊണ്ട് വിശ്വാസികളെ ഉറപ്പിച്ച് നിര്‍ ത്താനും അത് സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവര്‍ക്ക് സന്‍മാര്‍ഗവും ശുഭവാര്‍ ത്താദായകവുമാണ് എന്ന് പറഞ്ഞതിലെയും; വിധിദിവസം ഈസായെ പ്രത്യേകം വി ചാരണ ചെയ്യുന്ന സന്ദര്‍ഭത്തില്‍ 5: 110 ല്‍ പറഞ്ഞ പ്രകാരം ഞാന്‍ നിന്നെ പരിശുദ്ധാ ത്മാവുകൊണ്ട് ശക്തിപ്പെടുത്തിയതും സ്മരിക്കുക എന്ന് പറഞ്ഞതിലെയും പരിശു ദ്ധാത്മാവ് മലക്ക് ജിബ്രീല്‍ ആണ്. 26: 193 ല്‍, വിശ്വസ്തനായ റൂഹ് എന്നാണ് ജിബ് രീലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 78: 38 ല്‍, റൂഹും മലക്കുകളും അണിയണിയായി നി ല്‍ക്കുന്ന ദിനം എന്ന് പറഞ്ഞതിലെ റൂഹും ജിബ്രീല്‍ തന്നെയാണ്. 

അപ്പോള്‍ ഗ്രന്ഥത്തിനും ജിബ്രീലിനും മനുഷ്യന്‍റെ റൂഹിനും 'റൂഹ്' എന്ന് പറഞ്ഞിരിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്‍റെ റൂഹില്‍ നിന്നുള്ളതാണ്. 17: 85 ല്‍, റൂഹിനെ ക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നുവല്ലോ, നീ പറയുക: റൂഹ് എന്‍റെ നാഥന്‍റെ ക ല്‍പ്പനയില്‍ പെട്ടതാണ്, നിങ്ങള്‍ക്ക് അറിവില്‍ നിന്ന് അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഗ്രന്ഥത്തിന്‍റെ ആത്മാവും അര്‍ത്ഥം അതിന്‍റെ ജീവനുമാണ്. ആത്മാവും ജീവനും കൂടിയ ഗ്രന്ഥത്തിന്‍റെ റൂഹിന് കലിമാത്ത് എന്ന് പറയുന്നു. അ താകട്ടെ, പറഞ്ഞാലും എഴുതിയാലും തീരുകയില്ല എന്ന് 18: 109; 31: 27 എന്നീ സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. റൂഹായ അദ്ദിക്ര്‍ ഹൃദയത്തിലുണ്ടാകുമ്പോള്‍ മാത്രമാണ് ഒ രുവന്‍ റൂഹിന്‍റെ ഉടമയായ അല്ലാഹുവിന്‍റെ പ്രതിനിധിയായി നിലകൊള്ളുന്നത്. ഗ്ര ന്ഥത്തിന്‍റെ ആത്മാവ് ഇല്ലാത്തവന്‍ ഉറങ്ങുന്നവനെപ്പോലെ ജീവന്‍ മാത്രമുള്ളവനാ ണ്. അതാണ് കപടവിശ്വാസികള്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതിന്‍റെ വിവ ക്ഷ. 41: 30-32 ല്‍, നിശ്ചയം ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുക യും പിന്നെ ആ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരുടെ മേല്‍ നിങ്ങ ള്‍ ഭയപ്പെടരുത്, നിങ്ങള്‍ ദുഃഖിക്കരുത്, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട സ്വര്‍ഗം കൊണ്ട് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ ഇറങ്ങു ന്നതാണ്, ഇഹത്തിലും പരത്തിലും ഞങ്ങളാണ് നിങ്ങളുടെ സംരക്ഷകന്‍മാരും മിത്രങ്ങളും, നിങ്ങള്‍ക്ക് ആ സ്വര്‍ഗത്തില്‍ നിങ്ങളുടെ ആത്മാവ് ആഗ്രഹിക്കുന്നതും ശരീ രം തേടുന്നതുമായ എല്ലാം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 

ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റും അല്ലാഹുവും ഒന്നാണെന്നിരിക്കെ ഇന്ന് അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവരി ലാണ് മലക്കുകള്‍ ഇറങ്ങുക. അവര്‍ മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ള തും. അഥവാ അല്ലാഹുവിനെ അദ്ദിക്ര്‍ കൊണ്ട് ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസികള്‍ക്ക് മലക്കുകള്‍ പാറാവുകാരായി ഉണ്ടായിരിക്കും എന്ന് 13: 11 ല്‍ പറഞ്ഞിട്ടുണ്ട്. 24: 25 ല്‍, അല്ലാഹുവല്ലാതെ വേറെ ഇലാഹില്ല എന്ന് ദിവ്യസന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പും ഒരു പ്രവാചകനെയും നാം അയച്ചിട്ടില്ല, അപ്പോള്‍ നിങ്ങള്‍ എ ന്നെ മാത്രം സേവിക്കുന്നവരാവുക. ഗ്രന്ഥത്തില്‍ 'അല്ലാഹുവല്ലാതെ വേറെ ഇലാഹില്ല' എന്ന സൂക്തഭാഗം വന്നിട്ടുള്ളത് 37: 35 ലും 47: 19 ലും മാത്രമാണ്. 2: 132, 163; 3: 101-102; 38: 8; 80: 17 വിശദീകരണം നോക്കുക.