أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
അവര്‍ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവര്‍ പോലുമല്ല, എന്നാണ് അവര്‍ പു നര്‍ജ്ജീവിപ്പിക്കപ്പെടുക എന്ന് അവര്‍ക്ക് അറിയുകയുമില്ല.
സ്രഷ്ടാവായ അല്ലാഹുവിനെക്കൂടാതെ ഏത് സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കു കയാണെങ്കിലും അവര്‍ ശപിക്കപ്പെട്ട പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്ന് 4: 117 ല്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറയുന്ന അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ ത്ഥിക്കപ്പെടുന്ന 'ഇലാഹുകള്‍' കൊണ്ടുദ്ദേശിക്കുന്നത് മലക്കുകളോ ജിന്നുകളോ പിശാ ചുക്കളോ വിഗ്രഹങ്ങളോ അല്ല, മറിച്ച് മനുഷ്യരില്‍ പെട്ട മഹാത്മാക്കളാണ്. ഇന്ന് ഇ ത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ നേ താക്കളും അനുയായികളും നരകത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും തര്‍ക്കിക്കുകയും പഴിചാരുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 154; 7: 194-195; 13: 14 വിശദീകരണം നോക്കുക.