ثُمَّ يَوْمَ الْقِيَامَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنْتُمْ تُشَاقُّونَ فِيهِمْ ۚ قَالَ الَّذِينَ أُوتُوا الْعِلْمَ إِنَّ الْخِزْيَ الْيَوْمَ وَالسُّوءَ عَلَى الْكَافِرِينَ
പിന്നെ അന്ത്യനാളില്‍ അവര്‍ നിന്ദ്യരാക്കപ്പെടുന്നതാണ്, എന്‍റെ പങ്കാളികളാ ക്കുന്നതിനുവേണ്ടി നിങ്ങള്‍ ആരുടെ കാര്യത്തിലാണോ വീറോടെ വാദിച്ചിരുന്ന ത് അവര്‍ എവിടെ എന്ന് അവരോട് ചോദിക്കുകയും ചെയ്യും, അപ്പോള്‍ അറി വ് നല്‍കപ്പെട്ടവര്‍ പറയും: നിശ്ചയം ഇന്നേദിനം നിന്ദ്യതയും തിന്മയും കാഫി റുകളുടെ മേലിലാകുന്നു.
സൂക്തത്തില്‍ പറഞ്ഞ 'അറിവ്' അദ്ദിക്റാണ്. അല്ലാഹുവിനെക്കൂടാതെയുള്ളവരെ വിളിച്ച് സഹായം തേടുകയും ഇടതേടുകയും മറ്റും ചെയ്തിരുന്ന ആളുകളോടും അവ രെ അതിന് പ്രേരിപ്പിച്ചിരുന്ന നേതാക്കളോടും വിധിദിവസം ചോദിക്കുന്നതാണ്: നിങ്ങ ള്‍ പക്ഷം പിടിച്ച് വീറോടെ വാദിച്ചിരുന്ന, പോരടിച്ചിരുന്ന, യാതൊരു പ്രമാണവുമില്ലാതെ എന്‍റെ പങ്കാളികളെന്ന് ജല്‍പിച്ചിരുന്നവര്‍ ഇപ്പോള്‍ എവിടെ? അപ്പോള്‍ അവര്‍ ആരും തന്നെ സംസാരിക്കുകയില്ല. അദ്ദിക്ര്‍ ലഭിച്ച ജ്ഞാനികള്‍ പറയും: ഗ്രന്ഥം കിട്ടിയിട്ട് അല്ലാഹുവിനെയും പ്രവാചകനെയും അതില്‍ മൂടിവെച്ച് നിഷേധിക്കുകയും കാഫിറായ പിശാചിനെ ജീവിപ്പിക്കുകയും ചെയ്ത കാഫിറുകള്‍ക്കാണ് ഇന്ന് നിന്ദ്യതയും ദൗര്‍ഭാഗ്യവുമെന്ന്. 28: 62-64 ല്‍, ഒരു നാളില്‍ അവന്‍ അവരെ വിളിക്കുകയും എന്നിട്ട് ചോ ദിക്കുകയും ചെയ്യുന്നതാണ്: നിങ്ങള്‍ ഉറപ്പിച്ചുവെച്ചുകൊണ്ടിരുന്നവരായ എന്‍റെ പങ്കാളികള്‍ എവിടെ? അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കു ക, അപ്പോള്‍ ഇവര്‍ അവരെ വിളിക്കും, എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല, അവര്‍ ശിക്ഷ നേരില്‍ കാണുകയും ചെയ്യും, നിശ്ചയം അവര്‍ സന്മാര്‍ഗം പ്രാപിച്ചവര്‍ ആയിരുന്നുവെങ്കില്‍. ആരുടെ മേലിലാണോ ശിക്ഷാവചനം ബാധകമായത്, അവര്‍ പ റയും: ഞങ്ങളുടെ നാഥാ, ഇക്കൂട്ടരെയാണ് ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കിയ ത്, ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിരുന്നതുപോലെ അവരെയും ഞങ്ങള്‍ ല ക്ഷ്യബോധം നഷ്ടപ്പെടുത്തിയവരാക്കിയതായിരുന്നു, ആ ഉത്തരവാദിത്തം ഞങ്ങള്‍ ഇ താ നിന്‍റെ മുമ്പില്‍ ഒഴിവാക്കുന്നു, അവര്‍ ഞങ്ങളെ ഒരിക്കലും സേവിച്ചുകൊണ്ടിരിക്കുന്ന വരായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിച്ച് ഭാരം വഹിക്കുന്ന കഴുതകളെപ്പോ ലെ ഗ്രന്ഥം വഹിക്കുന്ന യഥാര്‍ത്ഥ ഭ്രാന്തന്‍മാരും കാഫിറുകളുമായ ഫുജ്ജാറുകള്‍ ഗ്ര ന്ഥം തൊടുകപോലും ചെയ്യാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗ ങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെയാണ് കാ ഫിറുകള്‍ എന്ന് മുദ്രകുത്തി അവരെ അദ്ദിക്റിനെത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഈസാ രണ്ടാമത് വരുമ്പോള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇ തര ജനവിഭാഗങ്ങളാല്‍ ഫുജ്ജാറുകള്‍ വധിക്കപ്പെടുന്നതും. 4: 91, 150-151; 6: 22-24; 10: 28-30; 15: 94-95 വിശദീകരണം നോക്കുക.