നിശ്ചയം, അവര്‍ക്ക് മുമ്പുള്ളവരും ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്, എന്നാല്‍ അവര്‍ കെട്ടിപ്പൊക്കിയ തന്ത്രങ്ങളാകുന്ന സൗധങ്ങളുടെ മേല്‍ക്കൂര അടിത്തറയോടെ അല്ലാഹു അവരുടെ മേല്‍ വീഴ്ത്തി, അവര്‍ തിരിച്ചറിയാത്തവിധം അവര്‍ക്ക് ശിക്ഷ വന്നുഭവിക്കുകയും ചെയ്തു.
39: 25-26 സൂക്തങ്ങളില്‍, ഇവര്‍ക്ക് മുമ്പുള്ളവരും ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്, അപ്പോള്‍ അവര്‍ തിരിച്ചറിയാത്തവിധം അവര്‍ക്ക് ശിക്ഷ വന്നുഭവി ക്കുകയും ചെയ്തു. ഇഹലോകത്ത് വെച്ചുതന്നെ അല്ലാഹു അവരെ നിന്ദ്യത രുചിപ്പിച്ചു, പരലോക ശിക്ഷയാവട്ടെ, ഏറ്റവും വലുതാണ് -അവര്‍ അറിവുള്ളവ രായിരുന്നുവെങ്കില് എന്ന് പറഞ്ഞിട്ടുണ്ട്. നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ തുടങ്ങി എല്ലാ പ്രവാചകന്മാര്ക്കും അവരോടൊപ്പമുള്ള വിശ്വാസികള്‍ക്കും എതിരില്‍ അതാതുകാലത്തെ അഹങ്കാരികളായ പ്രമാണിമാര്‍ പലതരത്തിലുള്ള ഗൂഢതന്ത്രങ്ങള്‍ പയറ്റിനോക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ ഗൂഢതന്ത്ര ങ്ങളെല്ലാം അവര്‍ക്കെതിരെത്തന്നെ തിരിച്ചടിക്കുകയും അവര്‍ ദാരുണമായി നശിപ്പിക്കപ്പെടുകയുമാണുണ്ടായത്. പ്രവാചകന്റെ മദീനാജീവിതത്തില് കപടവിശ്വാസികള്‍ പലതരത്തിലുള്ള ഗൂഢതന്ത്രങ്ങളും പയറ്റി നോക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം വിഫലമാവുകയാണുണ്ടായത്. 8: 30, 59; 13: 41-42; 14: 46 വിശദീകരണം നോക്കുക.