فَادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى الْمُتَكَبِّرِينَ
അപ്പോള്‍ നിങ്ങള്‍ നരകത്തിന്റെ കവാടങ്ങള്‍ കടക്കുകയും അതില്‍ നിത്യ വാസികളായി കഴിഞ്ഞുകൂടുകയും ചെയ്യുക, അപ്പോള്‍ അഹംഭാവികളുടെ പാര്‍പ്പിടം വളരെ ദുഷിച്ചതുതന്നെ.
അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുക ള്‍ അറബി ഖുര്‍ആനില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നവരാണ്. അവര്‍ അവരുടെ മരണസമയത്ത് 'എനിക്ക് ഒരു അവസരം കൂടി കിട്ടിയിരുന്നുവെങ്കില്‍ ഞാന്‍ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന മുഹ്സിന് ആകുമായിരുന്നല്ലോ' എന്ന് പറ യുമ്പോള്‍ നാഥന് അവനോട് 'അല്ല; നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെ ട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 ലും; അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമച്ചവരുടെ മുഖം അന്ത്യനാളില്‍ ദുഃഖിച്ച് കരുവാളിക്കുന്നതായി നിനക്ക് കാണാം, അത്തരം അഹംഭാവികള്‍ക്ക് നരകത്തില്‍ പാര്‍പ്പിടം പോരെയോ എന്ന് 39: 60 ലും പറ ഞ്ഞിട്ടുണ്ട്. 39: 71-72 ല്‍, കാഫിറുകളെ നരക്കുണ്ഠത്തിലേക്ക് കൂട്ടം കൂട്ടമായി തെളി ക്കപ്പെടുന്നതും അവര്‍ അതിനടുത്തെത്തിയാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടുന്ന തുമാണ്, അതിന്റെ പാറാവുകാര്‍ അവരോട് ചോദിക്കും: നിങ്ങളുടെ നാഥന്റെ സൂക്ത ങ്ങള് വിശദീകരിച്ച് തന്നിരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര് നിങ്ങള്‍ക്ക് വന്നിട്ടുണ്ടായിരുന്നില്ലേ? ഇങ്ങനെ ഒരു ദിനം കണ്ടുമുട്ടേണ്ടിവരുമെന്ന് നിങ്ങളോട് മുന്നറിയി പ്പ് നല്‍കുകയും ചെയ്തിരുന്നില്ലേ? അവര്‍ മറുപടി പറയും: അതെ, എന്നാല്‍ കാഫിറു കളായ ഞങ്ങളുടെ മേല്‍ ശിക്ഷാവചനം ബാധകമായിക്കഴിഞ്ഞു! നിങ്ങള്‍ നരകത്തി ന്റെ കവാടങ്ങള്‍ കടന്നുകൊള്ളുക, അതില്‍ നിത്യവാസികളായി കഴിഞ്ഞുകൂടുകയും ചെയ്യുക, അപ്പോള്‍ അഹംഭാവികളുടെ പാര്‍പ്പിടം എത്ര ദുഷിച്ചത് എന്ന് പറയപ്പെടുന്ന താണ് എന്ന് പറഞ്ഞിട്ടുണ്ട്. 29: 68; 39: 32 സൂക്തങ്ങളില്‍, അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനെക്കാള്‍ ആരാണ് ഏറ്റവും വലിയ അക്രമി? അല്ലെങ്കില്‍ സത്യം അവന് വന്നുകിട്ടിയപ്പോള്‍ അതിനെ തള്ളിപ്പറയുന്നവനെക്കാള്; ഇത്തരം കാഫിറുകള്‍ ക്ക് നരകക്കു ണ്ഠത്തില്‍ സങ്കേതമില്ലെന്നോ എന്ന് ചോദിച്ചിട്ടുണ്ട്. 6: 36; 7: 35-36, 146-147; 15: 44 വിശദീകരണം നോക്കുക.