( അന്നഹ്ൽ ) 16 : 28

الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنْفُسِهِمْ ۖ فَأَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِنْ سُوءٍ ۚ بَلَىٰ إِنَّ اللَّهَ عَلِيمٌ بِمَا كُنْتُمْ تَعْمَلُونَ

സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ച അവര്‍, മലക്കുകള്‍ അവരെ മരിപ്പിക്കു ന്ന സമയത്ത് അവര്‍ പൂര്‍ണ്ണമായി കീഴടങ്ങുന്നതും ഞങ്ങള്‍ തിന്മയില്‍ നിന്ന് യാതൊന്നും പ്രവര്‍ത്തിക്കുന്നവരായിരുന്നില്ലല്ലോ എന്ന് കേഴുന്നതുമാണ്; അതെ, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം ശരി ക്കും അറിയുന്നവന്‍ തന്നെയാകുന്നു.

അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിന്‍റെ വക്താക്കളായി ചമഞ്ഞുനടന്ന് വിശ്വാസിയാകാതെ പള്ളി പരിപാലനം, സംഘടനാ പ്രവര്‍ത്തനം മുതലായവയില്‍ സായൂജ്യമടയുകയും നമസ് കാരം, നോമ്പ്, ഹജ്ജ്, ഉംറ മുതലായവ കൊണ്ടുനടക്കുകയും ചെയ്തിരുന്ന ഫുജ്ജാ റുകളുടെ മരണരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. അല്ലാഹു ഹൃദയങ്ങളുടെ അ വസ്ഥ അറിയുന്നവനാണ് എന്ന വസ്തുത മനസ്സിലാക്കാതെ പ്രജ്ഞയറ്റവരായി ജീ വിച്ചിരുന്ന അവര്‍ 'ഞങ്ങള്‍ തിന്മയില്‍ നിന്ന് യാതൊന്നും ചെയ്തിരുന്നില്ലല്ലോ' എ ന്ന് മലക്കുകളോടാണ് കേഴുന്നത്. അപ്പോള്‍ നാഥന്‍റെ കല്‍പ്പന നടപ്പിലാക്കുന്ന മല ക്കുകള്‍: അതെ, നിങ്ങള്‍ കുറ്റമൊന്നും പ്രവര്‍ത്തിച്ചിട്ടുണ്ടാവുകയില്ല അല്ലേ! പക്ഷേ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹു നിങ്ങ ളെ ഇങ്ങനെ കഠോരമായി പിടിച്ചെടുക്കാനാണ് ഞങ്ങളോട് കല്‍പിച്ചിട്ടുള്ളത് എന്നാ ണ് മറുപടി പറയുന്നത്. 4: 97 ല്‍, സ്വന്തം ആത്മാവിനോടുതന്നെ അക്രമം പ്രവര്‍ത്തിച്ച വരുടെ റൂഹ് പിടിച്ചെടുക്കുമ്പോള്‍ മലക്കുകള്‍ ചോദിക്കും: നിങ്ങള്‍ എവിടെ എന്ത് ചെയ്യുകയായിരുന്നു? അവര്‍ മറുപടി പറയും: ഭൂമിയില്‍ ഞങ്ങള്‍ ബലഹീനരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു; അപ്പോള്‍ മലക്കുകള്‍ ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായി രുന്നില്ലേ, നിങ്ങള്‍ക്ക് സ്വദേശം വെടിഞ്ഞ് പോകാമായിരുന്നില്ലേ? അപ്പോള്‍ അക്കൂട്ടരൂ ടെ അഭയസ്ഥാനം നരകഗര്‍ത്തമാകുന്നു, അതെത്ര ദുഷിച്ച മടക്കസ്ഥലം എന്ന് പറഞ്ഞി ട്ടുണ്ട്. 6: 93-94; 7: 37-38; 8: 50-51; 10: 60-61 വിശദീകരണം നോക്കുക.