( അന്നഹ്ൽ ) 16 : 3

خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ تَعَالَىٰ عَمَّا يُشْرِكُونَ

ആകാശങ്ങളെയും ഭൂമിയെയും അവന്‍ ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടി ച്ചിട്ടുള്ളത്, അവര്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അവന്‍ അ ത്യുന്നതനാകുന്നു.

15: 85 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹു പ്രപഞ്ചം സംവിധാനി ച്ചിട്ടുള്ളത് ഓരോ ആത്മാവിനും അത് സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കുന്നതിനാ ണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളായ മുശ്രിക്കുക ളും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരായതിനാല്‍ അവര്‍ക്ക് ദുഷി ച്ച പരിണിതിയാണുള്ളത്, അല്ലാഹുവിന്‍റെ ശാപവും കോപവും അവരുടെ മേല്‍ വര്‍ഷി ച്ചിട്ടുണ്ട്, അവര്‍ക്ക് മടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്നും 48: 6 ല്‍ പ റഞ്ഞിട്ടുണ്ട്. ലക്ഷ്യബോധം നഷ്ടപ്പെട്ട പ്രജ്ഞയറ്റ ഇത്തരം ഫുജ്ജാറുകള്‍ അവരുടെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കാത്തവരായതിനാല്‍ നരകക്കുണ്ഠത്തില്‍ പ്രവേശിക്കാനുള്ള വരാണ് എന്ന് 7: 40, 179 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 15: 44 ല്‍ വിവരിച്ച പ്രകാരം ഫു ജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകത്തിന്‍റെ 7 വാതിലുകളിലേക്ക് നിജപ്പെ ടുത്തി വെക്കപ്പെട്ടവരാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വി ശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചി ട്ടുണ്ട്. 3: 190-191; 8: 48; 22: 31 വിശദീകരണം നോക്കുക.