( അന്നഹ്ൽ ) 16 : 32

الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنْتُمْ تَعْمَلُونَ

ഇവരെ മരിപ്പിക്കുന്ന സമയത്ത് പരിശുദ്ധന്‍മാരായ മലക്കുകള്‍ ഇവരോട് പ റഞ്ഞുകൊണ്ടിരിക്കുന്നതാണ്: നിങ്ങളുടെ മേല്‍ സമാധാനം! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരായതി നാല്‍. 

മനുഷ്യജീവിതത്തിന്‍റെ ഏഴാം ഘട്ടത്തിന് വേണ്ടി സമ്പാദിക്കാനാണ് നാലാം ഘട്ടത്തില്‍ മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളതെന്ന വസ്തുത മനസ്സിലാക്കി ഇ വിടെ സ്വര്‍ഗം പണിയുന്നവരാണ് സൂക്ഷ്മാലുക്കള്‍. 2: 62 ല്‍ വിവരിച്ച പ്രകാരം അവ ര്‍ അദ്ദിക്ര്‍ പഠിക്കുകയും പിന്‍പറ്റുകയും ചെയ്തുകൊണ്ട് ജാതി-മത-ലിംഗ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരും അതുവഴി ഭൂമിയില്‍ രക്തച്ചൊരിച്ചിലും നാശ വും ഇല്ലാതാക്കുന്നതിനും ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. 3: 133-136; 7: 43, 205-206; 32: 19 വിശദീകരണം നോക്കുക.