جَنَّاتُ عَدْنٍ يَدْخُلُونَهَا تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ لَهُمْ فِيهَا مَا يَشَاءُونَ ۚ كَذَٰلِكَ يَجْزِي اللَّهُ الْمُتَّقِينَ
നിത്യാനുഗ്രഹങ്ങളടങ്ങിയ സ്വര്ഗപ്പൂന്തോപ്പുകള്! അതില് അവര് പ്രവേശി ക്കുന്നതാണ്, അതിന്റെ താഴ്ഭാഗങ്ങളിലൂടെ നദികള് ഒഴുകിക്കൊണ്ടിരിക്കു ന്നു, അവര് ഉദ്ദേശിക്കുന്നതെല്ലാം അവര്ക്ക് അതിലുണ്ട്, അപ്രകാരമാണ് സൂക്ഷ്മാലുക്കള്ക്ക് അല്ലാഹു പ്രതിഫലം നല്കുക.
39: 18 ല്, അല്ലാഹുവിന്റെ വചനമായ അദ്ദിക്ര് ശ്രദ്ധിച്ചുകേള്ക്കുകയും ഏറ്റവും നല്ലനിലക്ക് അതിനെ പിന്പറ്റുകയും ചെയ്യുന്നവരുണ്ടല്ലോ, അക്കൂട്ടരാണ് അല്ലാഹു സന്മാര്ഗത്തിലാക്കിയവര്, അക്കൂട്ടര് തന്നെയാണ് ബുദ്ധിമാന്മാര് എന്നും; 39: 33-34 ല്, ആര്ക്കാണോ സത്യം വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടരാണ് സൂക്ഷ്മാലുക്കളായവരെന്നും അവര്ക്ക് തങ്ങളുടെ നാഥന്റെ പക്കല് അവ ര് ഉദ്ദേശിക്കുന്നതെല്ലാമുണ്ട്, അതാണ് അദ്ദിക്റിന്റെ വഴിയില് ചരിക്കുന്നവര്ക്കുള്ള പ്ര തിഫലം എന്നും പറഞ്ഞിട്ടുണ്ട്. 3: 42-43, 108; 9: 111-112; 11: 49 വിശദീകരണം നോക്കുക.