( അന്നഹ്ൽ ) 16 : 34

فَأَصَابَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ തിന്മകള്‍ അപ്പോള്‍ അവരെ ബാധി ച്ചു, ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചാണോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ ആപതിക്കുകയും ചെയ്തു.

313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ ആണെന്ന് 21: 24; 41: 43; 53: 56 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ 25: 59 ല്‍ പ റഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ഏതൊരാളും അറിവി ല്ലാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദിക്റിന്‍റെ രചയിതാവിനോടാണ് ചോദിക്കേണ്ടത്. നിഷ്പ ക്ഷവാനും ത്രികാലജ്ഞാനിയുമായ നാഥനെക്കുറിച്ച് പ്രവാചകന്‍ തന്നെ ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 58-59 ല്‍ പറഞ്ഞിട്ടു ണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് കപട വിശ്വാസികളും കള്ളവാദികളും രചിച്ചിട്ടുള്ള ഫുജ്ജാര്‍ കിതാബുകളാണ് പഠിക്കു ന്നതും പഠിപ്പിക്കുന്നതും പിന്‍പറ്റുന്നതും. 9: 67-68; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂ ക്തങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ആത്മാവിനെ പരിഗണിക്കാത്ത കപടവിശ്വാസി കളെയാണ് അവര്‍ പണ്ഡിതന്മാരായി പരിഗണിക്കുന്നത്.