( അന്നഹ്ൽ ) 16 : 33

هَلْ يَنْظُرُونَ إِلَّا أَنْ تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ الَّذِينَ مِنْ قَبْلِهِمْ ۚ وَمَا ظَلَمَهُمُ اللَّهُ وَلَٰكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

മലക്കുകളെത്തന്നെ അവരിലേക്ക് കൊണ്ടുവരികയോ അല്ലെങ്കില്‍ നിന്‍റെ നാഥന്‍റെ കല്‍പന വന്നെത്തുകയോ അല്ലാതെ എന്താണ് അവര്‍ കാത്തിരിക്കു ന്നത്? ഇവര്‍ക്ക് മുമ്പുള്ളവരായിരുന്നവരും അപ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ട്, അവര്‍ അല്ലാഹുവിനോട് അക്രമം കാണിക്കുന്നവരായിരുന്നില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം കാണിച്ചുകൊണ്ടിരു ന്നത്.

സ്വര്‍ഗ്ഗം ഇവിടെ പണിത് പരലോകത്ത് അനന്തരമെടുക്കാനാണ് മനുഷ്യരെ ഭൂമി യില്‍ നിയോഗിച്ചിട്ടുള്ളത് എന്നിരിക്കെ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെ ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ പ്രസ്തുത ബോധമില്ലാതെ ജീവിക്കുകവഴി ആത്മാവിനോട് അക്രമം കാണിച്ചുകൊണ്ട് നരകക്കുണ്ഠം പണിതുകൊണ്ടിരിക്കുന്നവരാണ്. അവര്‍ മരണസമയത്ത് നിശ്ചയം ഞ ങ്ങള്‍ കാഫിറുകളും അക്രമികളുമായിരുന്നു എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുമെന്ന് യഥാക്രമം 7: 37 ലും 21: 14 ലും പറഞ്ഞിട്ടുണ്ട്. 2: 57, 210, 213; 6: 158 വിശദീകരണം നോക്കുക.