( അന്നഹ്ൽ ) 16 : 35

وَقَالَ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا عَبَدْنَا مِنْ دُونِهِ مِنْ شَيْءٍ نَحْنُ وَلَا آبَاؤُنَا وَلَا حَرَّمْنَا مِنْ دُونِهِ مِنْ شَيْءٍ ۚ كَذَٰلِكَ فَعَلَ الَّذِينَ مِنْ قَبْلِهِمْ ۚ فَهَلْ عَلَى الرُّسُلِ إِلَّا الْبَلَاغُ الْمُبِينُ

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരായവര്‍ പറയു കയും ചെയ്യുന്നു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വ്വപിതാക്കളോ അവനെക്കൂടാതെ മറ്റൊന്നിനേയും സേവിക്കുമായിരു ന്നില്ല, അവനെക്കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല, അപ്രകാരം തന്നെയാണ് അവര്‍ക്ക് മുമ്പുള്ളവരായവരും പ്രവ ര്‍ത്തിച്ചിട്ടുള്ളത്, അപ്പോള്‍ പ്രവാചകന്‍മാരുടെ മേല്‍ സന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കലല്ലാതെ മറ്റെന്ത് ഉത്തരവാദിത്തമാണ് ഉള്ളത്?

അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിനും ജീവിതലക്ഷ്യം പരിചയപ്പെടുത്തുന്നതിനും വേണ്ടി അവതരിപ്പിച്ചിട്ടുള്ളതാണ് അദ്ദിക്ര്‍. എന്നാല്‍ എക്കാലത്തുമുള്ള കാഫിറുകളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും അദ്ദിക്റി നെ തള്ളിപ്പറയുകയും അല്ലാഹുവിനെക്കൂടാതെ മഹാത്മാക്കളായ അവന്‍റെ സൃ ഷ്ടികളെ അവനിലേക്ക് അടുപ്പിക്കുന്നവരും ശുപാര്‍ശ ചെയ്യുന്നവരും ഇടയാളന്‍ മാരുമായെല്ലാം സങ്കല്‍പ്പിച്ച് സേവിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. കപടവി ശ്വാസികളായ പണ്ഡിത പുരോഹിതന്‍മാര്‍ ഗ്രന്ഥത്തിന് വിരുദ്ധമായി കെട്ടിച്ചമച്ചുണ്ടാ ക്കുന്ന അനുവദനീയങ്ങളും നിഷിദ്ധങ്ങളുമാണ് അവരുടെ അനുയായികള്‍ പിന്‍പറ്റു ന്നത്. അതുവഴി യഥാര്‍ത്ഥത്തില്‍ കാഫിറായ പിശാചിനെയാണ് അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നത്. പ്രവാചകന്‍മാരുടെയും വിശ്വാസിയുടെയും ബാധ്യത അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗവും പിശാചിന്‍റെ വീടായ നരകത്തിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും വേര്‍തിരിച്ചുതരുന്ന അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കല്‍ മാത്രമാണ്. ഇന്ന് ആ പ്രവൃത്തി ചെയ്യുന്നവര്‍ മാത്രമേ നിഷ്പ ക്ഷവാനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ പ്രവേ ശിക്കുന്നവരുമാവുകയുള്ളൂ. 2: 165-167; 5: 67; 10: 59-60 വിശദീകരണം നോക്കുക.