( അന്നഹ്ൽ ) 16 : 36

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

നിശ്ചയം നാം എല്ലാ ഓരോ സമുദായത്തിലേക്കും 'അല്ലാഹുവിനെ മാത്രം സേവിക്കണം, ത്വാഗൂത്തിനെ വെടിയുകയും വേണം' എന്ന് പറഞ്ഞുകൊണ്ട് പ്രവാചകനെ നിയോഗിച്ചിട്ടുണ്ട്, അപ്പോള്‍ അവരില്‍ അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയവനുണ്ട്, അവരില്‍ തന്‍റെ മേല്‍ വഴികേട് ബാധകമായവനുമുണ്ട്, അപ്പോള്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചുകൊണ്ട് സത്യത്തെ തള്ളിപ്പറഞ്ഞ വ രുടെ പര്യവസാനം എങ്ങനെയായിരുന്നെന്ന് നോക്കിക്കാണുക! 

എല്ലാ ഓരോ സമുദായത്തിലേക്കും പ്രവാചകന്‍മാര്‍ വന്നിട്ടുള്ളത് അല്ലാഹുവി നെ സേവിച്ചുകൊണ്ടിരിക്കണം, പിശാചിന്‍റെ സേവകന്‍മാരായ ദുഃശക്തികളെ വെടിയണം എന്ന് കല്‍പ്പിച്ചുകൊണ്ടാണ്. അവരെല്ലാം കൊണ്ടുവന്ന സന്ദേശം അദ്ദിക്ര്‍ ത ന്നെയാണ്. നിഷ്പക്ഷവാനായ അല്ലാഹു ആരെയും സന്മാര്‍ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗ ത്തിലേക്കോ ആക്കുന്നില്ല. ആരാണോ പ്രവാചകന്‍മാര്‍ കൊണ്ടുവന്ന അദ്ദിക്റിനെ ഉ പയോഗപ്പെടുത്തി സന്മാര്‍ഗ്ഗത്തിലായത്, അപ്പോള്‍ അവന്‍ സന്മാര്‍ഗ്ഗത്തിലായത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അതുകൊള്ളെ അന്ധതനടിച്ചത്, അതിന്‍റെ ദോ ഷവും ആ ആത്മാവിനുതന്നെയാണ് എന്ന് 6: 104; 10: 108; 17: 15; 39: 41 തുടങ്ങിയ സൂ ക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍മാരുടെ സമുദായത്തില്‍ പെട്ട അധികപേ രും അദ്ദിക്റിനെ തള്ളിപ്പറഞ്ഞപ്പോള്‍ അവരെ നശിപ്പിക്കുകയും പ്രവാചകനെയും അ ദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തുകയുമാണ് അല്ലാഹു ചെയ് തിട്ടുള്ളത്. 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട മുഹമ്മദ് നബിയുടെ ജനത അദ്ദിക്റിനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ അതിനെ മൂടിവെക്കാത്ത മുഹമ്മദി ന്‍റെതന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ ഏല്‍പിക്കുമെന്ന് 6: 89 ല്‍ പ റഞ്ഞിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ ഇത ര ജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ എത്തിച്ചു കൊടുക്കാനാണ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക. 4: 50-51; 48: 6, 25; 78: 20-30 വിശദീകരണം നോക്കുക.