( അന്നഹ്ൽ ) 16 : 39

لِيُبَيِّنَ لَهُمُ الَّذِي يَخْتَلِفُونَ فِيهِ وَلِيَعْلَمَ الَّذِينَ كَفَرُوا أَنَّهُمْ كَانُوا كَاذِبِينَ

അവര്‍ ഏതൊന്നിന്‍റെ കാര്യത്തിലാണോ ഇവിടെ ഭിന്നിച്ചിരുന്നത് അത് അവ ര്‍ക്ക് വെളിവാക്കുന്നതിന് വേണ്ടിയും, കാഫിറുകളായവര്‍ അറിയുന്നതിനു വേണ്ടിയും-നിശ്ചയം അവര്‍ കളവ് പറയുന്നവര്‍ തന്നെയായിരുന്നുവെന്ന്.

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ആളുകളെയും ഒരുമിച്ചുകൂട്ടി അ വര്‍ ഏതൊരു കാര്യത്തിലാണോ ഭിന്നിച്ചിരുന്നത്, അത് അവരുടെതന്നെ കൈകാലുകള്‍, കേള്‍വി, കാഴ്ച, തൊലി എന്നിവയെക്കൊണ്ട് അവര്‍ക്കെതിരെ സാക്ഷ്യംവഹിപ്പിച്ച്, സ്വന്തത്തിനെതിരെ ഞങ്ങള്‍ സത്യം മൂടിവെച്ച കാഫിറുകളായിരുന്നു എന്ന് പ റയിപ്പിക്കുന്നതിനുവേണ്ടി ഒരുദിനം നിശ്ചയിച്ചിട്ടുണ്ട്. അതാണ് വിധിദിവസം. അന്ന് അദ്ദിക്ര്‍ ത്രാസ്സായി ഉപയോഗപ്പെടുത്തിയാണ് വിചാരണ നടത്തുക. അന്ന് മനുഷ്യര്‍ ഭിന്നിച്ച വിഷയങ്ങള്‍ വ്യക്തമാക്കപ്പെടും എന്നല്ലാതെ അത് തിരുത്താന്‍ അവസരം ഉ ണ്ടായിരിക്കുന്നതല്ല. അപ്പോള്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ഇവിടെ നിലകൊള്ളുന്നവരാണ്. അവര്‍ എപ്പോഴും 'അല്ലാ ഹു, അവന്‍തന്നെ അവന്‍റെ അടിമകള്‍ക്കിടയില്‍ അവര്‍ ഭിന്നിച്ച വിഷയത്തില്‍ വിധി ദിവസം വിധികല്‍പ്പിക്കും' എന്ന സൂക്തം വായിക്കുമ്പോള്‍ 'അല്ലാഹുവേ, ഞങ്ങളെ നീ നിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ നയിക്കേണമേ' എന്ന് മനസ്സാ പ്രാര്‍ത്ഥിക്കുന്നവരും അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായി ഉപയോഗപ്പെടുത്തുന്ന വരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്താതെ ഇസ്ലാമിന്‍റെ വക്താക്കളായി ജീവിച്ചിരുന്ന കപടവി ശ്വാസികളും അനുയായികളും നുണപറയുന്നവരാണെന്ന് സമ്മതിക്കുകയും അവര്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്ത ഗ്രന്ഥം അവരെ നരകക്കുണ്ഠിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണ്. 7: 8-9; 11: 18-20, 103; 18: 101 വിശദീകരണം നോക്കുക.