وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ ۙ لَا يَبْعَثُ اللَّهُ مَنْ يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
അവരുടെ പ്രതിജ്ഞകള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് ദൃഢമായി അവര്‍ ആ ണയിടുകയും ചെയ്യുന്നു: മരിച്ചവനെ അല്ലാഹു പുനര്ജീവിപ്പിക്കുകയില്ലെ ന്ന്, അല്ല; അത് അവന്റെമേല്‍ സത്യമായ വാഗ്ദത്തമാകുന്നു, പക്ഷേ ജന ങ്ങളില്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയുമാകുന്നു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തി ത്തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകളും പുനര്ജന്മനാളില് അവരുടെ നാലാം ഘട്ടമായ ഐഹികലോകജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടിവരും എന്ന ബോധമില്ലാത്തവരാണ്. 7: 172-173 ല്‍ പറഞ്ഞപ്രകാരം അല്ലാഹുവിനെ നാഥനായി അംഗീകരിച്ച അ വരില്‍ ചിലര്‍ സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പ്രാര്‍ത്ഥനയില്‍ 'പ്രസ്തുത കരാറിനെക്കുറി ച്ച് അല്ലാഹു പുനര്ജന്മനാളില് ചോദിക്കുമെന്ന വാഗ്ദാനത്തിലുമാണ്' എന്ന് ആശയമില്ലാതെ പറയുന്നുണ്ടെങ്കിലും ശരി. അവര്‍ തന്നെയാണ് പ്രസ്തുത കരാര്‍ അദ്ദിക്റി ല്‍ വന്നുകിട്ടിയതിനുശേഷം അതിനെ മുറിച്ചുകളഞ്ഞ് ജീവിക്കുന്ന തെമ്മാടികളെന്ന് 2: 26-27 ല്‍ പറഞ്ഞിട്ടുണ്ട്. വായപൊളിച്ചാല്‍ കളവ് പറയുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാരാ യ അവര്‍ ഏത് കാര്യം പറയുമ്പോഴും അല്ലാഹുവിനെ ആണയിടുന്നതാണ്. 10: 50-53; 11: 17; 15: 75 വിശദീകരണം നോക്കുക.