( അന്നഹ്ൽ ) 16 : 4

خَلَقَ الْإِنْسَانَ مِنْ نُطْفَةٍ فَإِذَا هُوَ خَصِيمٌ مُبِينٌ

മനുഷ്യനെ അവന്‍ സൃഷ്ടിച്ചിട്ടുള്ളത് ബീജത്തില്‍ നിന്നാണ്, അപ്പോള്‍ അ വന്‍ അതാ വ്യക്തമായ ഒരു കുതര്‍ക്കിയായിത്തീര്‍ന്നിരിക്കുന്നു.

നാം മനുഷ്യനെ ഒരു ബീജത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അപ്പോള്‍ അവന്‍ അതാ വ്യക്തമായ കുതര്‍ക്കിയായിരിക്കുന്നു, അവന്‍റെ സൃഷ്ടിപ്പിനെ മറന്നുകൊണ്ട് നമുക്കതാ അവന്‍ ഉപമ-പങ്കാളികളെ-ചമക്കുന്നു, എല്ല് നുരുമ്പിക്കഴിഞ്ഞാല്‍ ആരാണ് നമ്മെ വീണ്ടും ജീവിപ്പിക്കുക എന്ന് അവന്‍ ചോദിക്കു ന്നു എന്ന് 36: 77-78 ല്‍ പറഞ്ഞിട്ടുണ്ട്. 67: 14 ല്‍ അല്ലാഹു ചോദിക്കുന്നു: അല്ല; ആരാ ണോ സൃഷ്ടിച്ചത്, അവന് തന്‍റെ സൃഷ്ടിയെക്കുറിച്ച് അറിവില്ലെന്നോ; അല്ല, അവന്‍ ഉള്ളിന്‍റെയുള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയും തന്നെയാകുന്നു. 25: 54 ല്‍ അവന്‍ തന്നെയാണ് മനുഷ്യനെ-ശരീരം-വെള്ള ത്തില്‍ നിന്ന് സൃഷ്ടിച്ചത്, അവന് വംശബന്ധവും വിവാഹബന്ധവും ഉണ്ടാക്കുകയും ചെയ്തു, നിന്‍റെ നാഥന്‍ അതിനെല്ലാം കഴിവുള്ളവന്‍ തന്നെയാകുന്നു എന്നും; 25: 55 ല്‍, എന്നാല്‍ അവര്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെ യ്യാന്‍ കഴിയാത്തവരെ സേവിച്ചുകൊണ്ടിരിക്കുന്നു, കാഫിര്‍ അവന്‍റെ നാഥനോട് പ്ര ത്യക്ഷ ശത്രു തന്നെയായിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്.

മനുഷ്യാ! നീ' എന്ന് പറഞ്ഞാല്‍ നിന്‍റെ ശരീരമാണോ അതോ ആത്മാവാണോ? ആത്മാവിനെ എവിടെയാണ് സൃഷ്ടിച്ചതെന്ന് നീ തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്തിനാണ് സ്വര്‍ഗത്തില്‍ സൃഷ്ടിച്ച നിന്നെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് എന്ന് അറിയാമോ? എന്താണ് ഉറക്കം, മരണം, മരണശേഷം എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ? സ്രഷ്ടാവി നെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം മനസ്സിലാക്കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങ ള്‍ക്കെല്ലാം ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് ഉത്തരം കണ്ടെത്തിയവര്‍ മാത്രമാ ണ് വിജയം വരിക്കുക. 2: 255; 4: 1-2; 10: 61; 11: 7 വിശദീകരണം നോക്കുക.