( അന്നഹ്ൽ ) 16 : 40

إِنَّمَا قَوْلُنَا لِشَيْءٍ إِذَا أَرَدْنَاهُ أَنْ نَقُولَ لَهُ كُنْ فَيَكُونُ

നിശ്ചയം ഒരു വസ്തുവിനെ സംബന്ധിച്ച് നമ്മുടെ വാക്ക് നാം അത് ഉണ്ടാക ണമെന്ന് ഉദ്ദേശിക്കുകയാണെങ്കില്‍ അതിനോട് നാം പറയലായി: 'ഉണ്ടാവുക', അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു.

വിധിദിവസം നടപ്പില്‍വരുത്തുന്നത് എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനെ സംബന്ധിച്ച് വളരെ എളുപ്പമാണ്. വിധിദിവസത്തെ സംബന്ധിച്ചുള്ള നമ്മുടെ കല്‍പന നടപ്പിലാകുന്നതിന് കണ്ണ് ഇമവെട്ടുന്ന സമയമല്ലാതെ വേണ്ടതില്ല എന്ന് 54: 50 ല്‍ പറഞ്ഞിട്ടുണ്ട്. യമനിലെ ശീബാരാജ്ഞിയുടെ സിംഹാസനം ഗ്രന്ഥത്തെക്കുറിച്ച് അറിവു ള്ള ഒരുവന്‍ കണ്ണ് ഇമവെട്ടുന്ന സമയത്തിനുള്ളില്‍ ഫലസ്തീനിലുള്ള സുലൈമാന്‍ ന ബിയുടെ ദര്‍ബാറില്‍ കൊണ്ടുവന്ന് വെച്ചപ്പോള്‍ സുലൈമാന്‍ പറഞ്ഞതായി 27: 40 ല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഇത് എന്‍റെ നാഥന്‍റെ ഔദാര്യമാണ്, ഞാന്‍ നന്ദി പ്രകടി പ്പിക്കുന്നവനാണോ അതോ നന്ദികെട്ടവനാണോ എന്ന് എന്നെ പരീക്ഷിക്കുന്നതിന് വേണ്ടി, ആരെങ്കിലും നന്ദി പ്രകടിപ്പിക്കുന്നുവെങ്കില്‍ അത് അവന്‍റെ നന്മക്ക് വേ ണ്ടിത്തന്നെയാണ്, ആരെങ്കിലും നന്ദികെട്ടവനാകുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം എന്‍റെ നാഥന്‍ ഐശ്വര്യവാനും ബഹുമാന്യനും തന്നെയാണ്'. 20: 15 ല്‍, നിശ്ചയം അ ന്ത്യമണിക്കൂര്‍ വരികതന്നെ ചെയ്യും, ഞാന്‍ അത് ഗോപ്യമാക്കി വെച്ചിട്ടുള്ളത് എല്ലാ ഓരോ ആത്മാവിനും അത് ലക്ഷ്യം വെച്ച് പ്രയത്നിച്ചിട്ടുള്ളതിന് പ്രതിഫലം നല്‍കു ന്നതിന് വേണ്ടിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ, അന്ത്യനാളില്‍ പ്രായപൂര്‍ത്തിയാകുന്ന ഒരു വ്യക്തിക്ക് ലോകത്തിന്‍റെ ആയുസ്സ് ഇനിയും കുറേ അധികമുണ്ട് എന്ന് തോ ന്നിപ്പിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇവിടെയുള്ളത്. അപ്പോള്‍ ഒരു വെള്ളി യാഴ്ച അത് നിലവില്‍ വരുമ്പോള്‍ അന്ന് പതിനഞ്ച് വയസ്സ് തികയുന്ന ഒരാള്‍, എന്‍റെ നാഥാ! എന്നെ നീ ഇപ്പോഴാണല്ലോ ഭൂമിയില്‍ കൊണ്ടുവന്നത്, എന്നെ നീ നഷ്ടപ്പെ ടുത്തരുത്, എനിക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ സമയമില്ലല്ലോ എന്ന് മനസ്സാ പ്രയാസപ്പെ ടുകയാണെങ്കില്‍ അവന്‍റെ ഹൃദയത്തിന്‍റെ അവസ്ഥ മനസ്സിലാക്കി നിഷ്പക്ഷവാനായ നാഥന്‍ അത്തരം ആളുകള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണ് ആ അന്ത്യമണിക്കൂര്‍ ഗോപ്യമാക്കിവെച്ചിട്ടുള്ളത്. എന്നാല്‍ 70: 6-7 ല്‍, നിശ്ചയം കാഫിറുകള്‍ അ ന്ത്യമണിക്കൂറിനെ വിദൂരമായും നാം അതിനെ വളരെ അടുത്തായും കാണുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 117; 3: 59; 4: 100 വിശദീകരണം നോക്കുക.