الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അവര്‍ ക്ഷമാലുക്കളും അവരുടെ നാഥന്‍റെ മേല്‍ ഭരമേല്‍പിക്കുന്നവരുമാകുന്നു.
10: 85-86 പ്രകാരം 'ഞങ്ങളുടെ നാഥാ! അക്രമികളായ ഒരു ജനതയുടെ പരീക്ഷണ ത്തിന് ഞങ്ങളെ നീ വിധേയമാക്കരുതേ, നിന്‍റെ മഹത്തായ കാരുണ്യം കൊണ്ട്-അദ്ദിക്ര്‍ കൊണ്ട്-കാഫിറുകളായ ഒരു ജനതയില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക് ഇന്ന് അദ്ദിക്ര്‍ മൂടിവെക്കുന്ന അക്രമികളും കാഫിറുകളുമായ ജനതയില്‍ നിന്ന് ഉപദ്രവമേല്‍ക്കുകയോ നാടുവിടേണ്ടിവരികയോ ഇല്ല, മറിച്ച് അദ്ദിക്റിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നവരോട് 25: 52 ന്‍റെ കല്‍പന ഉള്‍ക്കൊണ്ട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയാണ് അവര്‍ ചെയ്യുക. അവര്‍ മാത്രമാണ് അദ്ദിക്റിനെ സംരക്ഷകനായും തങ്ങള്‍ക്ക് അനുകൂലമായി വാദിക്കു കയും സാക്ഷിനില്‍ക്കുകയും ചെയ്യുന്നതുമായും ഉപയോഗപ്പെടുത്തുന്നവര്‍. മനുഷ്യന്‍റെ നാലാം ഘട്ടത്തിലുള്ള ഇഹലോകജീവിതം ഏഴാം ഘട്ടമായ പരലോകത്തിലേക്കുള്ള കൃ ഷിയിടമാണെന്ന് ഉറച്ചുവിശ്വസിക്കുകയും ഉറക്കവും മയക്കവുമില്ലാതെ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ത്രികാലജ്ഞാനിയായ ഏകാധിപനെ മാത്രം ആശ്രയിക്കുകയും എല്ലാ കാര്യങ്ങളും അവനില്‍ ഭരമേല്‍പ്പിക്കുകയും മറ്റാരേയും ആശ്രയിക്കാതെയും ഭയപ്പെടാ തെയും ജീവിക്കുകയും പ്രസ്തുത ജീവിതലക്ഷ്യം പരിചയപ്പെടുത്തുന്നതിന് വേണ്ടി അ ദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് സ്രഷ്ടാവിനെ സഹായിച്ചുകൊണ്ടിരി ക്കുകയും ചെയ്യുന്നവരായതിനാലാണ് 'അവര്‍ ക്ഷമാലുക്കളും എല്ലാ കാര്യങ്ങളും അവരു ടെ നാഥനില്‍ ഭരമേല്‍പിക്കുന്നവരുമാകുന്നു' എന്ന് സൂക്തത്തില്‍ പറഞ്ഞത്. 7: 205-206; 8: 74; 9: 73; 39: 9-10 വിശദീകരണം നോക്കുക.