وَمَا أَرْسَلْنَا مِنْ قَبْلِكَ إِلَّا رِجَالًا نُوحِي إِلَيْهِمْ ۚ فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ
നിനക്കുമുമ്പ് അവരിലേക്ക് ദിവ്യസന്ദേശം നല്‍കിക്കൊണ്ട് പുരുഷന്‍മാരെ യല്ലാതെ നാം അയച്ചിട്ടുമില്ല, അപ്പോള്‍ അറിവില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ അദ്ദിക്റിന്‍റെ ആളിനോട് ചോദിച്ചുകൊള്ളുക.
313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ ആണെന്ന് 21: 24; 41: 43; 53: 56 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ 25: 59 ല്‍ പ റഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ഏതൊരാളും അറിവി ല്ലാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദിക്റിന്‍റെ രചയിതാവിനോടാണ് ചോദിക്കേണ്ടത്. നിഷ് പക്ഷവാനും ത്രികാലജ്ഞാനിയുമായ നാഥനെക്കുറിച്ച് പ്രവാചകന്‍ തന്നെ ചോദിക്കേ ണ്ടത് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 58-59 ല്‍ പറ ഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് കപടവിശ്വാസികളും കള്ളവാദികളും രചിച്ചിട്ടുള്ള ഫുജ്ജാര്‍ കിതാബുകളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്‍പറ്റുന്നതും. അവര്‍ 9: 67-68; 33: 72-73; 48: 6; 98: 6 തു ടങ്ങിയ സൂക്തങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ആത്മാവിനെ പരിഗണിക്കാത്ത കപ ടവിശ്വാസികളെയാണ് പണ്ഡിതന്മാരായി പരിഗണിക്കുന്നത്.