( അന്നഹ്ൽ ) 16 : 47

أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَحِيمٌ

അല്ലെങ്കില്‍ വിപത്തുകളെക്കുറിച്ച് ഭയപ്പാടിലായിരിക്കെ അവരെ പിടികൂ ടുന്നതിനെക്കുറിച്ച്, അപ്പോള്‍ നിശ്ചയം നിങ്ങളുടെ നാഥന്‍ ഏറെ കനിവുള്ള കാരുണ്യവാന്‍ തന്നെയാകുന്നു. 

അക്രമികളായ എത്രയെത്ര നാടുകള്‍ക്കാണ് നാം സാവകാശം കൊടുത്തിട്ടു ള്ളത്, പിന്നെ അവര്‍ അക്രമത്തിന്‍റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ നാം അവരെ പി ടികൂടി, എന്നിലേക്കുതന്നെയാണ് അവരുടെയെല്ലാം മടക്കം എന്ന് 22: 48 ല്‍ പറഞ്ഞിട്ടുണ്ട്. 34: 34 ല്‍, നാം ഒരുനാട്ടിലേക്ക് ഒരു മുന്നറിയിപ്പുകാരനെ അയച്ചിട്ടില്ല, ആ നാ ട്ടിലെ ധൂര്‍ത്തന്‍മാര്‍-നിങ്ങള്‍ എന്തും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത്, അതിനെ ഞങ്ങള്‍ നിഷേധിക്കുന്നവരല്ലാതെയല്ല എന്ന് അവരോട് പറഞ്ഞിട്ടല്ലാതെ എന്ന് പറ ഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാ നത്തുമായ അദ്ദിക്ര്‍ വ്യാപിക്കുന്നതിനെതിരെ ഗൂഢതന്ത്രം പ്രയോഗിക്കുന്ന കപടവി ശ്വാസികളും അനുയായികളും ലക്ഷ്യബോധമില്ലാത്ത അവരുടെ ജീവിതരംഗങ്ങളില്‍ വിഹരിക്കുമ്പോള്‍ പെട്ടെന്ന് പിടികൂടപ്പെട്ട് ശിക്ഷിക്കപ്പെടുകയില്ല എന്ന് ധരിക്കേണ്ട തില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 9: 5, 123 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കാരുണ്യമായ അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ന ശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകി കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരായതുകൊണ്ടാണ് അവര്‍ ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീക രിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നത്. 6: 123-124; 7: 97-98; 11: 101, 117 വിശദീകരണം നോക്കുക.