( അന്നഹ്ൽ ) 16 : 51

وَقَالَ اللَّهُ لَا تَتَّخِذُوا إِلَٰهَيْنِ اثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ

അല്ലാഹു പറയുകയും ചെയ്യുന്നു: നിങ്ങള്‍ രണ്ട് ഇലാഹുകളെ തെരഞ്ഞെടു ക്കരുത്, നിശ്ചയം അവന്‍ ഏകഇലാഹ് മാത്രമാകുന്നു, നിങ്ങള്‍ എന്നെമാത്രമാ ണ് ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്നതെങ്കില്‍.

കാണാതെ കണ്ട് ആരെ വിളിച്ച് പ്രാര്‍ത്ഥിക്കാമോ, ആരോട് സഹായം തേടാമോ, ആരെ ഭയപ്പെടാമോ, ആരുടെ മേലാണോ ഭരമേല്‍പിക്കേണ്ടത്, ആരുടെ മുമ്പിലാണോ ഐഹിക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത്, അവനാണ് ഇലാഹ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ നാവുകൊണ്ട് 'മനുഷ്യരുടെ നാഥന്‍, മനു ഷ്യരുടെ രാജാവ്, മനുഷ്യരുടെ ഇലാഹ്' എന്ന് 114: 1-3 ല്‍ വായിക്കുന്നുണ്ടെങ്കിലും അവ രുടെ പ്രായോഗിക ജീവിതത്തില്‍ അല്ലാഹുവിനെ പ്രപഞ്ചനാഥനായി അംഗീകരിക്കാത്ത വരാണ്. അര്‍ഹതയില്ലാതെ വിശ്വാസികളാണെന്ന് വാദിക്കുന്ന ഇത്തരം ഫുജ്ജാറുകള്‍ 32: 4 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ക്ക് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് ലോകരെ ഉ ണര്‍ത്താന്‍ കടമപ്പെട്ടവരാണ്. എന്നാല്‍ 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്ക പ്പെട്ട ഇവര്‍ 6: 26 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ള വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നില്ല, അതുവഴി അവര്‍ അവരെത്ത ന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. 1: 4; 2: 40, 96; 16: 2, 36; 35: 45 വിശദീകരണം നോക്കുക.