( അന്നഹ്ൽ ) 16 : 54

ثُمَّ إِذَا كَشَفَ الضُّرَّ عَنْكُمْ إِذَا فَرِيقٌ مِنْكُمْ بِرَبِّهِمْ يُشْرِكُونَ

പിന്നെ ആ ദുരിതം നിങ്ങളെത്തൊട്ട് നീക്കിക്കഴിഞ്ഞാല്‍ നിങ്ങളിലതാ ഒരു വിഭാഗം അവരുടെ നാഥനെക്കൊണ്ട് പങ്കുചേര്‍ക്കുന്നവരാകുന്നു.

മനുഷ്യന് ഒരു ദുരിതം ബാധിച്ചാല്‍ അവന്‍ അല്ലാഹുവിലേക്ക് പൂര്‍ണ്ണമായി തി രിഞ്ഞുകൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയായി, പിന്നെ അവനില്‍ നിന്നുള്ള ഒരു അ നുഗ്രഹം അവന് കിട്ടിയാല്‍ മുമ്പ് അവനെ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന കാര്യം തന്നെ അ വന്‍ മറക്കുകയായി, അവന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വഴിപിഴപ്പിക്കുന്നതിനു വേണ്ടി അല്ലാഹുവിന് അവന്‍ സമന്‍മാരെ ഉണ്ടാക്കുകയും ചെയ്യുന്നു, ഇത്തരക്കാരോ ട് 'നീ അല്‍പകാലം സുഖിച്ചുകൊള്ളുക, നിശ്ചയം നീ നരകത്തിന്‍റെ സഹവാസികളി ല്‍ പെട്ടവന്‍ തന്നെയാകുന്നു' എന്ന് പറയാന്‍ 39: 8 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടു ണ്ട്. മനുഷ്യനെ ഒരു ദുരിതം ബാധിച്ചാല്‍ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുകയായി, പി ന്നെ നമ്മില്‍ നിന്നുള്ള ഒരു അനുഗ്രഹം അവന് കിട്ടിയാല്‍ അവന്‍ പറയും: നിശ്ചയം എനിക്ക് അത് ലഭിച്ചത് എന്‍റെ അറിവുകൊണ്ട് തന്നെയാണ്, അല്ല; അത് അവന് പരീക്ഷണമാകുന്നു, അവരില്‍ അധികപേരും അറിവില്ലാത്തവരാകുന്നു എന്ന് 39: 49 ലും പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ഈ സൂ ക്തത്തെ സത്യപ്പെടുത്തും വിധം ഇതര ജനവിഭാഗങ്ങളെക്കാള്‍ ശിര്‍ക്കില്‍ ആണ്ടുപോയിട്ടുള്ളത്. അതുവഴി കപടവിശ്വാസികളെയും മുശ്രിക്കുകളെയും ശിക്ഷിക്കാ ന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ല്‍ പ റഞ്ഞത് അവരുടെ കാര്യത്തില്‍ സത്യപ്പെട്ടിരിക്കുന്നു. 7: 189-192; 14: 28-30; 30: 33 വി ശദീകരണം നോക്കുക.