لِيَكْفُرُوا بِمَا آتَيْنَاهُمْ ۚ فَتَمَتَّعُوا ۖ فَسَوْفَ تَعْلَمُونَ
നാം അവര്‍ക്ക് നല്‍കിയതുകൊണ്ട് അവര്‍ നന്ദികേട് കാണിക്കുന്ന കാഫിറു കളാകുന്നതിന് വേണ്ടി; അപ്പോള്‍ നിങ്ങള്‍ സുഖിച്ചുകൊള്ളുക, നിങ്ങള്‍ അ ടുത്തുതന്നെ അറിയുന്നതാണ്.
30: 34 ല്‍ ഇതേ സൂക്തം ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് നന്ദിപ്രകടിപ്പിക്കുന്ന വര്‍ അല്ലെങ്കില്‍ നന്ദികെട്ടവര്‍ എന്നീ രണ്ടാലൊരുമാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാ തന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ സ്വര്‍ ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ ഉരക്കല്ലാ യ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാഓരോ ആത്മാവിനും പഠിപ്പിച്ചിട്ടുണ്ട്. അ പ്പോള്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ ത്രികാലജ്ഞാനമായ അദ്ദിക് ര്‍ ഉപയോഗപ്പെടുത്തി സന്മാര്‍ഗ്ഗത്തിലായത് അവന്‍ സന്മാര്‍ഗ്ഗത്തിലായത് അവനുവേ ണ്ടിത്തന്നെയാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ അതുകൊള്ളെ വഴികേടിലായത്, അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ് എന്ന് 6: 104; 10: 108; 17: 15; 39: 41 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ 69: 51 ല്‍ പറഞ്ഞ ഉറ പ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് അവരവര്‍ നേരെച്ചൊവ്വെയുള്ള പാതയിലാ ണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അവരവര്‍ക്കുതന്നെയാണ്. ഏറ്റവും വലിയ അനു ഗ്രഹമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പ റ്റുന്ന മുശ്രിക്കുകളായ അനുയായികളുമാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ന ന്ദി പ്രകടിപ്പിക്കാത്തവര്‍. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണ മായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറഞ്ഞ് ജീവിക്കു ന്ന ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനു ള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ് എന്ന് 25: 33-34 ല്‍ പറ ഞ്ഞിട്ടുണ്ട്. 4: 150-151; 9: 67-68; 10: 17-18; 14: 34 വിശദീകരണം നോക്കുക.