وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِمَّا رَزَقْنَاهُمْ ۗ تَاللَّهِ لَتُسْأَلُنَّ عَمَّا كُنْتُمْ تَفْتَرُونَ
നാം അവര്‍ക്ക് നല്‍കിയ ഭക്ഷണവിഭവങ്ങളില്‍നിന്ന് അവര്‍ക്ക് അറിഞ്ഞു കൂടാത്ത ചിലര്‍ക്ക് ഭാഗം വെച്ചുകൊടുക്കുന്നു, അല്ലാഹുവാണ് സത്യം! നി ങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്നതിനെത്തൊട്ട് നിങ്ങള്‍ ചോദ്യം ചെയ്യപ്പെ ടുകതന്നെ ചെയ്യും.
6: 136 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ലഭിച്ചിട്ടില്ലാത്ത പ്രവാചകന്‍റെ കാലത്തെ മക്കാമുശ്രിക്കുക ളെക്കാള്‍ ദുഷിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ടുനടക്കുന്നത്. 15: 2 ല്‍ വിവരിച്ച പ്രകാരം ഈ കെട്ടജനത സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 16: 89 നെ സത്യപ്പെടുത്താത്തത് കാരണം 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. 6: 21, 145, 148; 7: 40 വിശദീകരണം നോക്കുക.