يَتَوَارَىٰ مِنَ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ
അവനെ അറിയിക്കപ്പെട്ട സന്തോഷവാര്‍ത്തയുടെ തിന്മയാല്‍ അവന്‍ ജന ങ്ങളില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുന്നതുമാണ്, നിന്ദ്യത സഹിച്ചുകൊണ്ട് അതി നെ വളര്‍ത്തണമോ അതോ ജീവനോടുകൂടി അതിനെ മണ്ണില്‍ കുഴിച്ചുമൂടണ മോ എന്ന സന്ദേഹത്തില്‍; അറിഞ്ഞിരിക്കുക: അവര്‍ എത്ര ദുഷിച്ച തീരുമാ നമാണ് കൈകൊള്ളുന്നത്!
43: 17 ല്‍, അവരില്‍ ഒരാള്‍ക്ക് നിഷ്പക്ഷവാനെക്കുറിച്ച് അവര്‍ ഉപമ ചമക്കുന്ന പെണ്‍കുട്ടികളെക്കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍റെ മുഖം കറുത്ത് കരിവാളിക്കുകയും അവന്‍ കോപാകുലനായി മാറുകയും ചെയ്യുന്നു എന്നും; 43: 18 ല്‍, ആഭരണങ്ങളില്‍ വളര്‍ത്തപ്പെടുന്നവരും സ്വന്തം വാദം വ്യക്തമായി സ്ഥാപിക്കാന്‍ ക ഴിയാത്തവരെയുമാണോ അവര്‍ നിഷ്പക്ഷവാന് ജല്‍പിക്കുന്നത് എന്നും; 43: 19 ല്‍, അ വര്‍ നിഷ്പക്ഷവാന്‍റെ അടിമകളാകുന്ന മലക്കുകളെ ദേവികളായി പരിഗണിക്കുന്നു, അവരുടെ സൃഷ്ടിപ്പില്‍ ഇവര്‍ സാക്ഷികളാണോ? അവരുടെ സാക്ഷ്യങ്ങള്‍ രേഖപ്പെടു ത്തുന്നതും ചോദ്യം ചെയ്യപ്പെടുന്നതും തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതി നടപ്പിലുണ്ടായിരുന്ന ജാഹിലിയ്യാ കാലത്ത് പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അവരെ ജീവനോടെ കുഴിച്ചുമൂടുന്ന സമ്പ്രദാ യമായിരുന്നു അറബികളില്‍ നിലവിലുണ്ടായിരുന്നത്. പ്രസ്തുത സമ്പ്രദായത്തെ വിമര്‍ശിച്ചുകൊ ണ്ടാണ് ഈ രണ്ട് സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് പെണ്‍കുട്ടിയാ ണെന്ന് തിരിച്ചറിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിച്ച് കളയുന്നവരും പെണ്‍കുട്ടികള്‍ ജനിച്ചാല്‍ മുഖം കറുക്കുന്നവരും അതില്‍ ദുഃഖാകുലരാകുന്നവരും ഇത്തരം സൂക്തങ്ങളെ ല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ക്കിടയിലാണ് ഇതരജനവിഭാഗങ്ങളെക്കാള്‍ കൂടുതലായി കണ്ടുവരുന്നത്. ഭാരിച്ച ആഭരണങ്ങളും സ്ത്രീധനവും നല്‍കി പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാനുള്ള പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടും വൈവാഹിക ജീവിതത്തില്‍ അവര്‍ക്ക് ലഭിക്കുന്ന അനീതി മുന്നില്‍ കണ്ടുകൊണ്ടു മാണ് അത്. ഇതെല്ലാം പ്രകാശമായ അദ്ദിക്റില്‍ നിന്ന് അകന്ന് പിശാചിനെ സേവിച്ചു കൊണ്ട് ജീവിക്കുന്ന ഒരു ജനതയായി അവര്‍ അധഃപതിച്ചതുകൊണ്ടാണ്. വസ്ത്രം മാറുന്നതുപോ ലെ വിവാഹമോചനം നടക്കുന്നതും ഇതര ജനവിഭാഗങ്ങളേക്കാള്‍ കൂടുതല്‍ കാണുന്നത് അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഈ കെട്ടജനതയിലാണ്. 6: 137, 140; 25: 17-18; 57: 27 വിശദീകരണം നോക്കുക.