وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِمْ مَا تَرَكَ عَلَيْهَا مِنْ دَابَّةٍ وَلَٰكِنْ يُؤَخِّرُهُمْ إِلَىٰ أَجَلٍ مُسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
അല്ലാഹു മനുഷ്യനെ അവരുടെ അക്രമം കാരണം പിടികൂടുകയായിരുന്നു വെങ്കില്‍ അതിന്റെ മുകളില്‍ ജീവികളില്‍നിന്ന് ഒന്നിനെയും ബാക്കിയാക്കു മായിരുന്നില്ല, എന്നാല്‍ നിര്‍ണ്ണയിക്കപ്പെട്ട ഒരു അവധിവരെ അവരെ പിന്തി പ്പിക്കുകയാകുന്നു, അപ്പോള്‍ അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ അവ രെ ഒരുനിമിഷം പിന്തിപ്പിക്കുകയില്ല, അവരെ മുന്തിപ്പിക്കുകയുമില്ല.
2: 30 ല്‍ വിവരിച്ച പ്രകാരം ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാഥന്റെ പ്രതിനിധികളായി നിലകൊള്ളാ നാണ്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ കാലത്തുമുള്ള പ്രവാചകന്മാരുടെ ജ നതയില്‍ നിന്നുള്ള 1000 ത്തില്‍ 999 ഉം അദ്ദിക്റിനെയും അതുകൊണ്ട് നിയോഗിക്കപ്പെ ട്ട പ്രവാചകന്മാരെയും തള്ളിപ്പറഞ്ഞുകൊണ്ട് അക്രമികളും തെമ്മാടികളുമായി മാറുക യാണ് ഉണ്ടായത്. 10: 13 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന് പ്രവാചകന്മാ രെയും കൂടെയുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തിക്കൊണ്ട് അക്രമികളെ നശിപ്പിക്കു കയാണുണ്ടായത്.
ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവസാനത്തെ ഗ്രന്ഥത്തി ന്റെയും പ്രവാചകന്റെയും ആളുകളാണെന്ന് വാദിക്കുന്നവരാണ്. എന്നാല്‍ അവര്‍ അദ്ദി ക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാ ഫിറുകളായിത്തീര്ന്നിരിക്കുകയാണ്. അതിനാല്‍ 6: 89-90 ല്‍ പറഞ്ഞ പ്രകാരം നാഥന് അവന്റെ സന്ദേശമായ അദ്ദിക്ര്‍ അതിനെ മൂടിവെക്കാത്ത പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ ഏല്പിക്കുന്നതാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവി ക്കുന്ന വിശ്വാസിക്ക് ഒരു സൃഷ്ടിയോടും അസൂയയോ, അല്ലാഹുവിന്റെ കോപവും ശാ പവും വര്‍ഷിക്കപ്പെട്ട, 8: 22 ല്‍ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളോ ടൊഴിച്ച് മറ്റാരോടും ശത്രുതയോ ഉണ്ടാവുകയില്ല.
കൂടുതല്‍ താമസിയാതെ ഇജാസില്‍ മഹ്ദിയുടെ പ്രഖ്യാപനമുണ്ടാകുന്നതോ ടെ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താ ക്കപ്പെടുന്നതാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ സാബി ഖും തിരിച്ചുപോയിക്കഴിഞ്ഞാല്‍ ഭൂമിയുടെ തിരിച്ചുകറക്കവും മസീഹുദ്ദജ്ജാലിന്റെ ആഗമനവും സംഭവിക്കുന്നതാണ്. 9: 5 ല്‍ വിവരിച്ച പ്രകാരം മസീഹുദ്ദജ്ജാലിനെ ദൈവ മായി സ്വീകരിക്കുന്ന ഫുജ്ജാറുകളായ ദുഷ്ടജീവികള്‍ ഈസായുടെ രണ്ടാം വരവോ ടുകൂടി പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്ന താണ്. 4: 140, 145; 6: 47; 7: 34 വിശദീകരണം നോക്കുക.