لِلَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ مَثَلُ السَّوْءِ ۖ وَلِلَّهِ الْمَثَلُ الْأَعْلَىٰ ۚ وَهُوَ الْعَزِيزُ الْحَكِيمُ
പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്ത കൂട്ടര്‍ക്കാണ് ഏറ്റവും ദുഷിച്ച ഉപ മയുള്ളത്, അല്ലാഹുവിന് ഏറ്റവും അത്യുന്നതമായ ഉപമയാണുള്ളത്, അ വന്‍ അജയ്യനായ യുക്തിജ്ഞന്‍ തന്നെയുമാകുന്നു.
അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പി ച്ചിട്ടുള്ളത്. അതിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ പരലോകത്ത് വരാന്‍പോകുന്ന വി ചാരണാരംഗങ്ങള്, ശിക്ഷാകഠോരങ്ങള്‍, വിശ്വാസികള്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങള്‍, സ്വര്‍ഗത്തിലെ അനുഭൂതികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിവരിക്കുന്നവയാണ്. എ ന്നിരിക്കെ ഗ്രന്ഥത്തെ വെടിഞ്ഞുകൊണ്ട് ഇഹലോകജീവിതത്തില്‍ ആസക്തരായവര്‍ ക്കാണ് ഏറ്റവും ദുഷിച്ച ഉപമയുള്ളത്. 7: 176 പ്രകാരം പട്ടിയുടെ രൂപത്തിലും 5: 60 പ്ര കാരം പന്നിയുടെ രൂപത്തിലും 62: 5 പ്രകാരം കഴുതയുടെ രൂപത്തിലുമാണ് ഇത്തരം കാഫിറുകള്‍ നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുക. അവര്‍ക്കെതിരെ ഇന്ന് അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന മഹാത്മാക്കള്‍ 'ഇവര്‍ അദ്ദിക്റിനെ വിസ്മരിച്ച ഒരു കെട്ട ജന തയായിരുന്നു' എന്ന് പരലോകത്തുവെച്ച് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 17-18 ലും; ഇന്ന് ഇവരോട് അല്ലാഹുവിനെക്കൂടാതെയുള്ളവരെ വിളിച്ചുപ്രാര്‍ത്ഥിക്കാനും നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കാനും കല്പ്പിച്ചുകൊണ്ടിരിക്കുന്ന അവരുടെ കപടവിശ്വാസികളായ നേതാക്കള്‍ വിചാരണാ നാളില്‍ ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴി ഞ്ഞ് മാറുന്ന രംഗം 28: 62-64 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 112: 4 ല്‍, അല്ലാഹുവിനെപ്പോലെ ഒരാളുമില്ലെന്നും; 42: 11 ല്‍, അവനെപ്പോലെ ഒരു വസ്തുവുമില്ലെന്നും പ റഞ്ഞിട്ടുണ്ട്. അല്ലാഹുവിന് ഉപമ-ഉദാഹരണങ്ങള്‍ ചമക്കുന്നവരും സമന്മാരെയും ഇ ടയാളന്മാരെയും സന്താനങ്ങളെയും ജല്പിക്കുന്നവരുമെല്ലാം അവന്റെ അധികാരാ വകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്ത കാഫിറുകളുമാണ്. അവര്‍ നമസ്കാരവും നോമ്പും ഹജ്ജുമെല്ലാം നിര്വ്വഹിക്കുന്നുണ്ടെങ്കി ലും കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നതിനാല് അവര്‍ക്ക് അവന്റെ വീടായ നരകകുണ്ഠമാണ് പിഴയായി ലഭിക്കുക എന്ന് 25: 65-66 ല്‍ പറഞ്ഞിട്ടുണ്ട്. 2: 159-161, 255; 8: 22; 11: 19; 16: 27-28 വിശദീകരണം നോക്കുക.