( അന്നഹ്ൽ ) 16 : 62

وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ الْكَذِبَ أَنَّ لَهُمُ الْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ النَّارَ وَأَنَّهُمْ مُفْرَطُونَ

അവര്‍ വെറുക്കുന്ന ഒന്നിനെ അവര്‍ അല്ലാഹുവിനാക്കുകയും അവരുടെ നാവുകൊണ്ട് കള്ളം ജല്‍പിച്ചുകൊണ്ട് നിശ്ചയം അവര്‍ക്ക് നന്മയാണുള്ള തെന്ന് പറയുകയും ചെയ്യുന്നു, സംശയമില്ല, നിശ്ചയം അവര്‍ക്ക് നരകമാ ണുള്ളത്, നിശ്ചയം അവര്‍ അവഗണിക്കപ്പെടുന്നവരുമാകുന്നു.

 എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റിഒമ്പതായ ഫുജ്ജാ റുകള്‍ അവര്‍ നന്മയിലും സത്യത്തിലുമാണെന്ന് ഊറ്റം കൊള്ളുന്നവരും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെക്കുറിച്ച് അവര്‍ കാഫിറുകളും നരകത്തിലേക്കുള്ളവരുമാണെന്ന് വാദിക്കുന്നവരുമാണ്. ഏറ്റവും നല്ലതായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപ യോഗപ്പെടുത്താത്തവര്‍ തന്നെയാണ് നരകത്തിന്‍റെ വിറകുകളും അതിലേക്ക് ആദ്യ മാദ്യം തള്ളപ്പെടുന്നവരുമാകുന്നത്. എന്നാല്‍ 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെ ക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ പ്രതിഫ ലം നാഥന്‍റെ പക്കലുണ്ട്; അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരി കയില്ല. 1: 7 വായിക്കുമ്പോള്‍ വിശ്വാസികള്‍ മനസ്സില്‍ കരുതേണ്ടത് 'കോപിക്കപ്പെട്ട ക പടവിശ്വാസികളിലും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ കാഫിറുകളിലും ഉള്‍പ്പെടുത്തരുതേ' എന്നാണ് . ഈ രണ്ടുകൂട്ടരുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ പ്രപഞ്ചം അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകവഴി ലോ കം നശിച്ചുകാണാന്‍ ധൃതികൂട്ടുന്നവരുമാണ്. 7: 179; 9: 84-85, 125; 16: 24-25 വിശദീകര ണം നോക്കുക.