( അന്നഹ്ൽ ) 16 : 63

تَاللَّهِ لَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِنْ قَبْلِكَ فَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَهُوَ وَلِيُّهُمُ الْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ

അല്ലാഹുവാണ് സത്യം! നിനക്കുമുമ്പുള്ള സമുദായങ്ങളിലേക്കും നാം പ്ര വാചകന്മാരെ നിയോഗിച്ചിട്ടുണ്ട്, അപ്പോള്‍ പിശാച് അവരുടെ പ്രവര്‍ത്തന ങ്ങള്‍ അവര്‍ക്ക് അലങ്കാരമാക്കിക്കൊടുത്തു, അപ്പോള്‍ ഇന്നേദിനം അവന്‍ തന്നെയാണ് ഇവരുടെയും സംരക്ഷകന്‍, അവര്‍ക്ക് വേദനാജനകമായ ശി ക്ഷയുമാണുള്ളത്.

4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട അദ്ദിക് റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 1000 ത്തില്‍ 999 നെയും പിശാച് പാ ട്ടിലാക്കുന്നതാണ്. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ ഭാരം വഹിക്കുന്ന കഴുതകളെപ്പോ ലെയാണ് വഹിക്കുന്നത്. അങ്ങനെ അവര്‍ മക്കാമുശ്രിക്കുകളെക്കാളും മറ്റേതൊരു ജന വിഭാഗത്തെക്കാളും ഏറ്റവും വഴിപിഴച്ചുപോയിരിക്കുന്നു. 2: 85; 5: 33 സൂക്തങ്ങളില്‍ വിവ രിച്ച പ്രകാരം അപ്പോള്‍ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും ഏറ്റവും ദുഷിച്ച പരി ണിതിയുള്ളത്.അറബി ഖുര്‍ആന്‍ വായിക്കുന്ന അക്രമികളായ ഫുജ്ജാറുകള്‍ വിധിദിവസം സ്വന്തം കൈകടിച്ച് "ഓ കഷ്ടം! ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി സ്വീകരിച്ചിട്ടി ല്ലായിരുന്നെങ്കില്‍; അവനാണല്ലോ എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം അതില്‍ നിന്ന് എന്നെ തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ" എന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കയത് അവര്‍ വായിച്ചിട്ടുണ്ട്. 7: 16; 14: 22; 16: 34 വിശദീകരണം നോക്കുക.