( അന്നഹ്ൽ ) 16 : 66

وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُسْقِيكُمْ مِمَّا فِي بُطُونِهِ مِنْ بَيْنِ فَرْثٍ وَدَمٍ لَبَنًا خَالِصًا سَائِغًا لِلشَّارِبِينَ

നിശ്ചയം കന്നുകാലികളിലും നിങ്ങള്‍ക്കൊരു ഗുണപാഠമുണ്ട്, അവയുടെ വ യറുകളില്‍നിന്ന് ചാണകത്തിനും രക്തത്തിനുമിടയില്‍നിന്നുള്ള ഒരു പാനീ യം നാം നിങ്ങളെ കുടിപ്പിക്കുന്നു, കുടിക്കുന്നവര്‍ക്ക് ആനന്ദമുണ്ടാക്കുന്ന ശു ദ്ധമായ പാല്‍.

ചുവപ്പ് നിറമുള്ള രക്തത്തിന്‍റെയും പച്ചനിറമുള്ള ചാണകത്തിന്‍റെയും ഇടയില്‍നിന്ന് വെള്ളനിറത്തിലുള്ള ശുദ്ധമായ പാല്‍ ഉല്‍പാദിപ്പിച്ച് നിങ്ങളെ കുടിപ്പിക്കുന്നു എന്നാണ് പറയുന്നത്. മൃഗങ്ങള്‍ തിന്നുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകാംശങ്ങള്‍ ര ക്തത്തില്‍ കലരുകയും വിസര്‍ജ്ജ്യങ്ങള്‍ ചാണകമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പെണ്‍വര്‍ഗത്തില്‍ നിന്ന് അതേ ഭക്ഷണത്തില്‍ നിന്നുതന്നെ മൂന്നാമതൊരു വസ്തുകൂടി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതായത് ഗുണത്തിലും നിറത്തിലും പ്രയോ ജനത്തിലുമെല്ലാം മറ്റു രണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാല്‍. കാലികളുടെ കുട്ടികളുടെ ഉപയോഗത്തിന് പുറമെ ഉത്തമമായൊരു സമീകൃതാഹാരം എന്ന നിലയി ല്‍ മനുഷ്യര്‍ക്കും അത് വളരെയേറെ ഉപകാരപ്പെടുന്നുണ്ട്. 6: 142; 16: 5-6; 36: 71-73 വി ശദീകരണം നോക്കുക.