-ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിലും, അതില്‍ നിന്ന് നിങ്ങള്‍ ലഹരി പദാര്‍ത്ഥങ്ങളും നല്ല ഭക്ഷണവിഭവങ്ങളും തെരഞ്ഞെടു ക്കുന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് ഒരു ദൃഷ്ടാന്തം തന്നെയുണ്ട്.
ഒരേ വസ്തുവില്‍ തന്നെ നന്മയും തിന്മയുമുണ്ട്, ഏതാണ് അതില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിശേഷബുദ്ധി നല്‍കപ്പെട്ട മനുഷ്യന് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഗ്രന്ഥം കിട്ടിയവരില്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ വിശേഷബുദ്ധി ഉപയോഗപ്പെടുത്തി ഏതൊരു വസ്തുവിനെയും സ്രഷ്ടാവ് തൃപ്തിപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയുള്ളൂ. ഗ്രന്ഥം കിട്ടിയവരില്‍ ബാക്കി തൊള്ളായിരത്തിതൊണ്ണൂറ്റി ഒമ്പതുപേരും സ്രഷ്ടാവിന്‍റെ തൃപ്തിക്ക് വിരുദ്ധമായി അവ ഉപയോഗപ്പെടുത്തുകവഴി പിശാചിനെയാണ് സേവിക്കുന്നത്. അവരാണ് ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാര്‍. 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഗ്രന്ഥം കിട്ടാത്ത ഇതര ജനവിഭാഗങ്ങള്‍ എന്ത് ദുഷ്പ്രവൃത്തി ചെയ്താലും അതിന്‍റെ പാപഭാരം കൂടി ചുമക്കേണ്ടിവരിക അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ തെ മ്മാടികളായ കപടവിശ്വാസികളാണ്. 2: 219; 5: 90-91; 10: 100 വിശദീകരണം നോക്കുക.