( അന്നഹ്ൽ ) 16 : 7

وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الْأَنْفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَحِيمٌ

വളരെ ക്ലേശത്തോടുകൂടിയല്ലാതെ നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത നാടുകളിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമക്കുന്നുമുണ്ട്, നിശ്ചയം നിങ്ങ ളുടെ നാഥന്‍ വളരെ കൃപാലുവായ കാരുണ്യവാന്‍ തന്നെയാകുന്നു.

ആധുനികകാലത്തും റോഡുകളില്ലാത്ത സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ കൊ ണ്ടുപോകുന്നതിന് കന്നുകാലികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. അങ്ങനെ വളരെ ബു ദ്ധിമുട്ടിയല്ലാതെ എത്തിപ്പെടാന്‍ കഴിയാത്ത നാടുകളില്‍ വീട് വെക്കുന്നതിനും താമ സിക്കുന്നതിനും കന്നുകാലികളെത്തന്നെയാണ് വാഹനമായി ഇന്നും ഉപയോഗപ്പെ ടുത്തുന്നത്. ഇങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ചെയ്തുതന്ന സ്രഷ്ടാവ് വളരെ കൃ പയുള്ളവനും കാരുണ്യമുള്ളവനും തന്നെയാകുന്നു എന്ന് മനുഷ്യരെ ഓര്‍മിപ്പിക്കുകയാ ണ്. എന്നാല്‍ 2: 152 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വി ശ്വാസി മാത്രമാണ് നാഥനെ സ്മരിച്ചുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നവനാവുക. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മ രിക്കുകവഴി നാഥനെ വിസ്മരിച്ചവരും അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കുന്ന യഥാര്‍ത്ഥ കാഫിറുകളുമാണ്.