( അന്നഹ്ൽ ) 16 : 6

وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ

അവയെ വൈകുന്നേരം (ആലയിലേക്ക്) തിരിച്ച് കൊണ്ടുവരുമ്പോഴും അവ യെ രാവിലെ മേയാന്‍ വിട്ടയക്കുമ്പോഴും നിങ്ങള്‍ക്ക് അവയില്‍ കൗതുകവു മുണ്ട്.

മുന്‍കാലങ്ങളെപ്പോലെ ഇന്ന് കന്നുകാലികളെ വ്യാപകമായി വളര്‍ത്തുന്നില്ല. അവയെ വളര്‍ത്തുന്നവര്‍ക്ക് മേയാന്‍ വിടുമ്പോഴും വൈകുന്നേരം തൊഴുത്തിലേക്ക് കൊണ്ടുവരുമ്പോഴുമെല്ലാം കണ്‍കുളിര്‍മയും ആനന്ദവും അവയുടെ ഉടമസ്ഥതയില്‍ അഭിമാനവും തോന്നുന്നതാണ്. കാളവണ്ടി ഉപയോഗിച്ചിരുന്ന കാലത്ത് ചരക്കുകള്‍ ഉ ദ്ദേശിച്ച സ്ഥലത്ത് എത്തിക്കണമല്ലോ എന്ന ആവശ്യകത മാനിച്ച് കാളകള്‍ക്ക് നല്ല ഭ ക്ഷണവും പരിപാലനവും നല്‍കി വളര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അവയുടെ സ്ഥാന ത്ത് മോട്ടോര്‍ വാഹനങ്ങള്‍ നല്‍കി അല്ലാഹു മനുഷ്യരെ അനുഗ്രഹിച്ചപ്പോള്‍ അവ ആധുനിക മനുഷ്യരെ ആകര്‍ഷിക്കുകയും കന്നുകാലികളെ വളര്‍ത്തുന്നതില്‍ നിന്നും പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്നതില്‍ നിന്നും അവര്‍ അകലുകയും ചെയ്തു. യാന്ത്രിക യുഗത്തിലുള്ള മനുഷ്യര്‍ ഇന്ന് പ്രകൃതിയില്‍നിന്ന് അകന്ന് കൃത്രിമമായ ജീ വിതശൈലികളിലേക്ക് ആകര്‍ഷിക്കപ്പെട്ട് അവരുടെ യഥാര്‍ത്ഥ ജീവിതലക്ഷ്യം മറന്ന വരായി മാറുകയും ഭൂമിയെയും അതുവഴി പ്രപഞ്ചത്തെത്തന്നെയും നശിപ്പിച്ചുകൊ ണ്ടിരിക്കുകയുമാണ്. ഗ്രന്ഥത്തിന്‍റെ ആത്മാവിനെ മൂടിവെക്കുന്ന കപടവിശ്വാസികളാ ണ് അതില്‍ മുന്‍പന്തിയിലുള്ളത്. ഇന്ന് ഗ്രന്ഥം കിട്ടാത്ത, തൊടാത്ത ഫുജ്ജാറുകളല്ലാ ത്ത ജനവിഭാഗങ്ങളാണ് കന്നുകാലികളെ വളര്‍ത്തുന്നതിലും പ്രകൃതി ജീവിതം നയിക്കുന്നതിലും മുന്നില്‍. അന്ത്യപ്രവാചകന്‍റെ ജനതയുടെ അധഃപതനം തന്നെയാണ് ലോകത്തിന്‍റെ അവസാനത്തിന് കാരണമാവുക എന്ന അല്ലാഹുവിന്‍റെ ചര്യ നടപ്പിലായിക്കൊ ണ്ടിരിക്കുകയാണ്. 3: 196-197; 10: 57-58; 15: 87-88; 30: 41 വിശദീകരണം നോക്കുക.