(അന്നഹ്ൽ) 16 : 71
وَاللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ ۚ أَفَبِنِعْمَةِ اللَّهِ يَجْحَدُونَ

അല്ലാഹു നിങ്ങളില്‍ ചിലരെ ഭക്ഷണവിഭവങ്ങളില്‍ ചിലരുടെമേല്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു, അപ്പോള്‍ ഈ ശ്രേഷ്ഠരാക്കപ്പെട്ടവര്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട വിഭവങ്ങളില്‍ നിന്ന് തങ്ങളുടെ അധീനത്തിലുള്ള ഭൃത്യന്‍മാര്‍ക്ക് നല്‍കി അങ്ങനെ അവരെ അതില്‍ സമന്മാരാക്കുമോ? അപ്പോള്‍ അല്ലാഹുവിന്‍റെ അ നുഗ്രഹത്തിന്‍റെ കാര്യത്തിലാണോ അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്?

6: 165 ല്‍ വിവരിച്ച പ്രകാരം നാഥന്‍ നല്‍കിയ വിവിധങ്ങളായ അനുഗ്രഹങ്ങള്‍ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഓരോരു ത്തരും ഉപയോഗപ്പെടുത്തി സ്വര്‍ഗം പണിത് പണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകലാണ് ജീവിതലക്ഷ്യം. നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ അധീനത യിലുള്ള എല്ലാവരെയും എല്ലാ വിഷയങ്ങളിലും ഒരേ അധികാരവും ഒരേ സ്ഥാനവുമുള്ളവരായി കണക്കാക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെ നിങ്ങള്‍ 'എന്താണ് അല്ലാഹു ചിലര്‍ക്ക് ചിലരേക്കാള്‍ കഴിവുകളും സ്ഥാനമാനങ്ങളും വിഭവങ്ങളും നല്‍കിയതില്‍ അനീതി ആരോപിച്ചുകൊണ്ട് തര്‍ക്കിക്കു ന്നത്' എന്നാണ് ചോദിക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുള്ള ഒരു ഉപമ ഇതാ എടു ത്തുദ്ധരിക്കുന്നു, നാം നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണവിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്കും നിങ്ങളുടെ കീഴിലുള്ള ഭൃത്യന്മാര്‍ക്കുമിടയില്‍ തുല്യമായി വീതിച്ചുകൊടുക്കുന്ന വല്ലവരുമുണ്ടോ, നിങ്ങള്‍ പരസ്പരം ഭയപ്പെടുന്നതുപോലെ ഭയപ്പെടുന്ന -ബഹുമാനിക്കുന്ന വല്ല ഭൃത്യന്‍മാരുമുണ്ടോ എന്ന് 30: 28 ല്‍ അല്ലാഹു ചോദിക്കുന്നു. എല്ലാവരെയും സമന്‍മാരാക്കുന്ന 'സോഷ്യലിസം' നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നതെങ്കിലും 6: 165 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെ ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്ര തിനിധികളായി നിയോഗിച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതുകൊണ്ട് ഓരോരുത്തരേയും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് മനസ്സിലാക്കിയ വിശ്വാസികള്‍ പ്രകൃതിക്കിണങ്ങും വിധം മനുഷ്യസമത്വം നടപ്പിലായിക്കാണാന്‍ ആഗ്രഹി ക്കുകയും അല്ലാ ഹുവിന്‍റെ സൃഷ്ടികളുടെ ജീവിതഭാരങ്ങളും പ്രയാസങ്ങളും ഇറക്കിവെക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ നിന്നും അതിനുവേണ്ടി ചെലവഴിക്കുന്നതുമാണ്. 102: 8 ല്‍, വിധിദിവസം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 7: 157-158 വിശദീകരണം നോക്കുക. 

29: 47 ല്‍, കാഫിറുകളല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കുകയില്ല എന്നും; 29: 49 ല്‍, അക്രമികളല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 41: 26-28 സൂക്തങ്ങളില്‍, നാഥന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍ നാഥന്‍റെ ശത്രുക്കളാണെന്നും അത്തരം കപടവിശ്വാസികളായ കാഫിറുകള്‍ക്ക് പ്രതിഫലമായി നരകത്തില്‍ ശാശ്വതമായ വീടാണുള്ളതെന്നും പറഞ്ഞിട്ടുണ്ട്. 28: 79 ല്‍, ഖാറൂന്‍ അവന്‍റെ ജനതയിലേക്ക് അലങ്കാര വിഭൂഷിതനായിക്കൊണ്ട് വന്നപ്പോള്‍ ഇഹലോകം ആഗ്രഹിച്ചവര്‍ പറഞ്ഞു: ഓ, ഞങ്ങളുടെ കഷ്ടം, ഖാറൂനിന് നല്‍കപ്പെട്ടതുപോലുള്ളത് നമുക്ക് ലഭിച്ചില്ലല്ലോ, നിശ്ചയം അവന്‍ മഹാഭാഗ്യവാന്‍ തന്നെ യാണ് എന്നും; 28: 80 ല്‍, അപ്പോള്‍ ഗ്രന്ഥത്തിന്‍റെ ആശയം അറിയുന്ന ജ്ഞാനികള്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത് നാഥന്‍റെ പ്രതിഫലമാണ്, എന്നാല്‍ ആ സ്വഭാവം പരലോകത്തിന് ഐഹികലോകത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവര്‍ക്കല്ലാതെ ലഭിക്കുകയില്ല എന്നും; 28: 81 ല്‍, അപ്പോള്‍ അവനെയും അവന്‍റെ വീടിനെയും ഭൂമിയെക്കൊണ്ട് നാം വിഴുങ്ങി പ്പിച്ചു, അന്നേരം അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കാന്‍ ആരുമുണ്ടായില്ല, അവന്‍ സ്വയം സഹായിക്കുന്നവനുമായില്ല എന്നും; 28: 82 ല്‍, ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചവര്‍ അടുത്ത പ്രഭാതത്തില്‍ പറയുകയായി: ഓ കഷ്ടം! അല്ലാഹു അവന്‍റെ അടിമകളില്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിശാലമാക്കി നല്‍കുകയും ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാക്കി നല്‍കുകയും ചെയ്യുന്നു, അല്ലാഹുവിന്‍റെ അനുഗ്രഹം നമ്മുടെമേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാമും വിഴുങ്ങപ്പെടുമായിരുന്നു, നിശ്ചയം കാഫിറുകള്‍ ഒരിക്കലും വിജയം വരിക്കുകയില്ലതന്നെ എന്നും പറഞ്ഞിട്ടുണ്ട്. 4: 37-39; 6: 53; 7: 50-51; 29: 67 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!