(അന്നഹ്ൽ) 16 : 77
وَلِلَّهِ غَيْبُ السَّمَاوَاتِ وَالْأَرْضِ ۚ وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആകാശങ്ങളിലും ഭൂമിയിലുമുള്ള അദൃശ്യങ്ങളെല്ലാം അല്ലാഹുവിന് മാത്രമാകുന്നു, ആ അന്ത്യനിമിഷം നടപ്പിലാകുന്നതിന് കണ്ണ് ഇമവെട്ടുന്ന സമയമോ അല്ലെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞ സമയമോ അല്ലാതെ ആവശ്യമില്ല, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്ത ന്‍ തന്നെയാണ്.
ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ സംസാരമായ അദ്ദിക്റില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാകാര്യങ്ങളും ആദ്യമേ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അപ്പോള്‍ 16: 40 ല്‍ വിവരിച്ച പ്രകാരം അവന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട് പറയലാണ്: 'ഉണ്ടാവുക' എന്ന്; അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു. 2: 234; 10: 60-61; 16: 4; 54: 49-53 വിശദീകരണം നോക്കുക.