(അന്നഹ്ൽ) 16 : 76
وَضَرَبَ اللَّهُ مَثَلًا رَجُلَيْنِ أَحَدُهُمَا أَبْكَمُ لَا يَقْدِرُ عَلَىٰ شَيْءٍ وَهُوَ كَلٌّ عَلَىٰ مَوْلَاهُ أَيْنَمَا يُوَجِّهْهُ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِي هُوَ وَمَنْ يَأْمُرُ بِالْعَدْلِ ۙ وَهُوَ عَلَىٰ صِرَاطٍ مُسْتَقِيمٍ

അല്ലാഹു മറ്റൊരു ഉദാഹരണം കൂടി ഉദ്ധരിക്കുന്നു; രണ്ട് പുരുഷന്‍മാര്‍, അവര്‍ രണ്ടുപേരില്‍ ഒരുവന്‍ ഊമയാണ്, അവന്‍ ഒന്നിനും കഴിവില്ലാത്തവനും അവന്‍ തന്‍റെ യജമാനന് ഒരു ഭാരവുമാണ്, അവന്‍ അവനെ എവിടേക്ക് തിരിച്ചാലും ഒരു ഗുണവും കൊണ്ടുവരുന്നില്ല, അപ്പോള്‍ ഇവനും നീതികൊണ്ട് കല്‍പിക്കുന്ന ഒരുവനും സമമാകുമോ? അവനാകട്ടെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവനുമാണ്. 

ഒരുവന്‍ ഒരു മണ്ടനാണ്, സ്വന്തമായി ഒരു കഴിവുമില്ലെന്ന് മാത്രമല്ല, മറ്റൊരാളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പോലും കഴിവില്ലാത്തവനുമാണ്. മറ്റൊരുവന്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവനും നീതിയുടെ മാര്‍ഗമായ അതില്‍ നിലകൊള്ളാന്‍ മറ്റുള്ളവരോട് കല്‍പിക്കുന്നവനുമാണ്. മുന്‍ സൂക്തത്തിലെ ഉദാഹരണം ഒന്നുകൂടി മനസ്സിലാക്കുന്നതിനുവേണ്ടി ഈ സൂക്തത്തില്‍ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. 40: 57-58 സൂക്തങ്ങളില്‍, ആകാശഭൂ മികള്‍ സൃഷ്ടിക്കുന്നത് തന്നെയാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാള്‍ വലിയ കാര്യം, എന്നാല്‍ മനുഷ്യരില്‍ അധികപേരും വിവരമില്ലാത്തവരാകുന്നു. അന്ധന്‍മാരും കാഴ്ച യുള്ളവനും സമമാവുകയില്ല, വിശ്വാസിയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരും അല്ലാഹുവിനെ മറന്ന് ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെപ്പോലെയാവുകയില്ല, എന്നാല്‍ അല്‍പം പേര്‍ മാത്രമല്ലാതെ ഹൃദയം കൊണ്ട് ഓര്‍മിപ്പിക്കുന്നവരാവുകയില്ല എന്ന് പ റഞ്ഞിട്ടുണ്ട്.

32: 4 ല്‍, പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരുമില്ല, അപ്പോള്‍ നിങ്ങള്‍ ഈ നാഥനെക്കുറിച്ച് മറ്റുള്ളവരെ അവരുടെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് വായിക്കു ന്നവരില്‍ ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം നാഥ നെക്കൊണ്ട് വിശ്വസിക്കുകയും നാഥനെ ലോകര്‍ക്ക് പരിചയപ്പെടുത്തുകയുമുള്ളൂ. അങ്ങ നെ ചെയ്യാത്തവരായ എല്ലാ ഫുജ്ജാറുകളും 8: 22 ല്‍ പറഞ്ഞ പ്രകാരം ചിന്താശക്തി ഉപ യോഗപ്പെടുത്താത്തവരും കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സം സാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമകളുമായ ദുഷ്ടജീവികളാണ്. 2: 213; 6: 126, 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. 1: 5; 10: 47; 11: 24 വിശദീ കരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!