(അന്നഹ്ൽ) 16 : 79
أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللَّهُ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ

അവര്‍ പക്ഷികളിലേക്ക് നോക്കിയിട്ടില്ലെയോ? ആകാശാന്തരീക്ഷത്തില്‍ അവ ഏതുവിധമാണ് അധീനമാക്കപ്പെട്ടിരിക്കുന്നത് എന്ന്, അല്ലാഹുവല്ലാതെ അവയെ പിടിച്ചുനിര്‍ത്തുന്നില്ല. നിശ്ചയം അതില്‍ വിശ്വാസികളായ ഒരു ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.

67: 19 ല്‍, ചിറക് നിശ്ചലമാക്കിയും ചിറകിട്ടടിച്ചും അവര്‍ക്ക് മുകളില്‍ പറന്നുകൊണ്ടിരിക്കുന്ന പക്ഷികളിലേക്ക് അവര്‍ നോക്കിയിട്ടില്ലെയോ, നിഷ്പക്ഷവാനല്ലാതെ അവയെ പിടിച്ചുവെക്കുന്നില്ല, നിശ്ചയം അവന്‍ എല്ലാഓരോ കാര്യവും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് പറഞ്ഞിട്ടുണ്ട്. 30: 37 ല്‍, അവര്‍ കണ്ടില്ലേ, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ ധാരാളം കൊടുക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാക്കിയും കൊടുക്കുന്നു, നിശ്ചയം അതില്‍ വിശ്വാസികളായ ഒരു ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യരോട് അവരെക്കുറിച്ച് മാത്രമല്ല, ആകാശഭൂമികളിലുള്ള ജീവജാലങ്ങളെക്കുറിച്ചും നിരീക്ഷിച്ച് പഠിക്കണമെന്നും അതിലൂടെ ഏകനായ സ്രഷ്ടാവിനെ കണ്ടെത്തണമെന്നുമാണ് ആവശ്യപ്പെടുന്നത്. വിശ്വാസികളായ ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട് എന്നുപറഞ്ഞത്; ജീവജാലങ്ങളുടെ ശരീരഘടനയും അവക്ക് താമസിക്കാനും സഞ്ചരിക്കാനുമുതകുന്ന അന്തരീക്ഷത്തിലെ വായുഘടനയും സംവിധാനിച്ചിട്ടുള്ളത് ഏകനായ സ്രഷ്ടാവ് മാത്രമാണ്, ആ ഏകനായ സ്രഷ്ടാവിന്‍റെ പ്രതിനിധികളായിട്ടാണ് വിശേഷബുദ്ധി നല്‍കപ്പെട്ട മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളതെന്നും അപ്പോള്‍ അവന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാ യിരിക്കണം അവര്‍ മറ്റു ജീവജാലങ്ങളോട് വര്‍ത്തിക്കേണ്ടത് എന്നെല്ലാമാണ്. ഇതര ജീവികള്‍ക്ക് നല്‍കപ്പെടാത്ത വിശേഷബുദ്ധിയാകുന്ന മഹത്തായ അനുഗ്രഹം ഉപയോഗപ്പെടുത്തി മറ്റ് ജീവജാലങ്ങളുടെ ജീവിതരീതിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മനുഷ്യര്‍ക്ക് ഗുണപ്രദമായ പല ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗപ്പെടുത്തുകയും വഴി അവര്‍ സ്രഷ്ടാവിനോട് കൂടുതല്‍ നന്ദി പ്രകടിപ്പിക്കുന്നവരാകണമെന്നാണ് താല്‍പര്യപ്പെടുന്നത്. മനുഷ്യന്‍ വിവിധ വാഹനങ്ങള്‍ കണ്ടുപിടിച്ചത് ജീവികളെ നിരീക്ഷിച്ചതില്‍ നിന്നാണ്. ഒരു നൂറ്റാണ്ട് മുമ്പ് ഫ്രാന്‍സിലെ റൈറ്റ് സഹോദരന്‍മാര്‍ പക്ഷികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ചിന്തിച്ചതിന്‍റെ ഫലമായിട്ടാണ് മനുഷ്യര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിമാനം കണ്ടെത്തിയത്. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അതിന്‍റെ ആകൃതിയിലാണ് കപ്പല്‍, ബോട്ട്, വഞ്ചി, ഉരു തുടങ്ങി മനുഷ്യര്‍ക്ക് ഉപകാരപ്രദമായ വാഹനങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. മൃതശരീരം മണ്ണില്‍ മറവ് ചെയ്യുന്നത് മനുഷ്യന്‍ മനസ്സിലാക്കിയത് 5: 31 ല്‍ പറഞ്ഞ പ്രകാരം 'കാക്ക'യുടെ പ്രവൃത്തിയിലൂടെ നാഥന്‍ പഠിപ്പിച്ചതനുസരിച്ചാണ്. 2: 152; 6: 38; 11: 6; 38: 29 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!