( അന്നഹ്ൽ ) 16 : 8

وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ

-കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും, നിങ്ങള്‍ക്ക് അ വയില്‍ സവാരി ചെയ്യുന്നതിനും അലങ്കാരമായിക്കൊണ്ടും, നിങ്ങള്‍ക്ക് അറി യാത്തതും അവന്‍ സൃഷ്ടിക്കുന്നതാണ്.

ഈ സൂക്തത്തില്‍ പറഞ്ഞ മൂന്ന് മൃഗങ്ങളെയും ഭക്ഷണമായി ഉപയോഗിക്കരു തെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 43: 12-14 ല്‍, അവനാണ് എല്ലാ വസ്തുക്കളിലും ഇണകളെ ഉണ്ടാക്കിയത്, കപ്പലുകളില്‍ നിന്നും കന്നുകാലികളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു, നിങ്ങള്‍ അവയുടെ പുറത്ത് കയറിയിരിക്കുന്നതിനും നിങ്ങളുടെ നാഥന്‍റെ അനുഗ്രഹങ്ങള്‍ ഓര്‍മ്മിക്കുന്നതിനും വേണ്ടി, അങ്ങനെ നിങ്ങള്‍ സവാരിചെയ്യാന്‍ വേണ്ടി ഇരിപ്പുറപ്പിച്ചാല്‍ പ്രാര്‍ത്ഥിക്കുവിന്‍: 'ഞങ്ങള്‍ക്ക് ഇതിനെ വിധേയമാക്കിത്തന്നവന്‍ പരിശുദ്ധനാകുന്നു, ഇതിനെ ഇണക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കു മായിരുന്നില്ല, നിശ്ചയം ഞങ്ങളുടെ അന്തിമ മടക്കം ഞങ്ങളുടെ നാഥനിലേക്ക് തന്നെയാകുന്നു' എന്ന് പറഞ്ഞിട്ടുണ്ട്. വാഹനത്തില്‍ കയറുമ്പോഴുള്ള ഈ പ്രാര്‍ത്ഥന ആശയമി ല്ലാതെ ഉരുവിടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല-അറബി ഖുര്‍ആന്‍ ആശയമില്ലാതെ പാരായണം ചെയ്യുന്നതുപോലെത്തന്നെ. ആകാശഭൂമികളിലും അവയ്ക്കിടയി ലും നടക്കുന്ന സംഭവങ്ങളെല്ലാം നേരത്തെ നിശ്ചയിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടു ത്തിവെച്ചിട്ടുള്ള ത്രികാലജ്ഞാനിയായ അല്ലാഹുവിനെ അദ്ദിക്റിലൂടെ കണ്ടുകൊണ്ട് ആത്മാവുകൊണ്ടാണ് വിശ്വാസി പ്രാര്‍ത്ഥിക്കേണ്ടത്. ഈ യാത്രയില്‍ അപകടങ്ങളൊ ന്നും സംഭവിക്കാതെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തിരിച്ചുവരാന്‍ അനുഗ്രഹിക്കണമെ ന്നും മരിക്കാന്‍ തയ്യാറായ അവസ്ഥയില്‍ സന്തോഷത്തോടുകൂടി നിന്നെ ആത്മാവു കൊണ്ട് കണ്ട് അവസാനം നിന്നിലേക്കുതന്നെ തിരിച്ചു വരാന്‍ അനുഗ്രഹിക്കണമെ ന്നുമാണ് പ്രാര്‍ത്ഥനയുടെ ആശയം. അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആത്മാവിനെ പരിഗണിക്കാതെ ജീവിക്കുന്ന ഫുജ്ജാറുകള്‍ ദുഃഖത്തോടുകൂടി പിശാചിനെ കണ്ടുകൊ ണ്ടാണ് മരണപ്പെടുക എന്ന് 75: 24 ല്‍ പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനകൊണ്ടല്ലാതെ വിധി മാ റ്റപ്പെടുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. യാത്രയി ല്‍ മാത്രമല്ല, എപ്പോഴും 'അല്ലാഹ്' എന്ന സ്മരണയില്‍ നിലകൊള്ളേണ്ടതുമാണ്. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള രണ്ട് ഉപാധികള്‍ 2: 186 ല്‍ പറഞ്ഞിട്ടുണ്ട്. 

സൂക്തത്തില്‍ പറഞ്ഞ മൃഗങ്ങളാണ് ഗ്രന്ഥം അവതരിക്കുന്ന കാലത്ത് വാഹനങ്ങ ളായി ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് മനുഷ്യന്‍റെ പ്രയോജനത്തിനുവേണ്ടി കാര്‍, ബസ്, ലോറി, തീവണ്ടി, വിമാനം തുടങ്ങി പല വാഹനങ്ങളും നിര്‍മ്മിക്കുന്നതിന് മനുഷ്യനെ അല്ലാഹു പഠിപ്പിക്കുകയുണ്ടായി. ഇതാണ് 'നിങ്ങള്‍ക്ക് അറിയാത്തത് അവന്‍ സൃഷ്ടി ക്കുന്നതുമാണ്' എന്ന് പറഞ്ഞതിന്‍റെ ആശയം. ഭാവിയില്‍ പറന്നുപൊങ്ങാനും ഇറങ്ങാനും വിശാലമായ സ്ഥലസൗകര്യം ആവശ്യമില്ലാത്ത വിധത്തിലുള്ള ശബ്ദം പോലുമി ല്ലാത്ത 'പറക്കും തളിക' പോലുള്ള വാഹനങ്ങളും നിലവില്‍ വന്നേക്കാം. 3: 138; 15: 6-9; 36: 36 വിശദീകരണം നോക്കുക.