അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ ഭവനങ്ങള്‍ ശാന്തിനല്‍കുന്ന സങ്കേതങ്ങളാക്കിയിരിക്കുന്നു, നിങ്ങള്‍ക്ക് കന്നുകാലികളുടെ തുകല്‍ കൊണ്ടുള്ള വീടുക ളും ഉണ്ടാക്കിത്തന്നിരിക്കുന്നു, നിങ്ങളുടെ യാത്രാദിവസങ്ങളിലും താവളമടിക്കുന്ന ദിവസങ്ങളിലും അവ നിങ്ങള്‍ക്ക് ലഘുവായി അനുഭവപ്പെടുന്നു; ചെമ്മരിയാട്, ഒട്ടകം, കോലാട് മുതലായവയുടെ രോമങ്ങളില്‍ നിന്നും മുടികളില്‍ നിന്നും നിങ്ങള്‍ക്ക് സുഖപ്രദവും ഉപകാരപ്രദവുമായ, ഒരു നിശ്ചിത കാലം വരെ ഉപയോഗിക്കാനുള്ള വസ്തുക്കളും ഉണ്ടാക്കിത്തന്നിരിക്കുന്നു.
കന്നുകാലികളുടെ തുകലുകള്‍ യാത്രാവേളയില്‍ തമ്പുകളും കൂടാരങ്ങളും ഉണ്ടാക്കുന്നതിനുവേണ്ടി പണ്ടുകാലം മുതല്‍ തന്നെ അറബികളും മരുഭൂവാ സികളും ഉപയോഗിച്ചുവന്നിരുന്നു. അവ കൈകാര്യം ചെയ്യുന്നതിന് വളരെ എളുപ്പവും ഭാരരഹിതവുമാണ് എന്നാണ് ഈ സൂക്തത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അവയുടെ തുകല്‍ കൊണ്ട് വീടുക ള്‍ മാത്രമല്ല, ബാഗ്, ചെരിപ്പ് തുടങ്ങി ഉപകാരപ്രദമായ പല സാധനസാമഗ്രികളും കൗ തുകവസ്തുക്കളും ഉണ്ടാക്കുന്നുണ്ട്. ചെമ്മരിയാടിന്‍റെ രോമത്തില്‍ നിന്നാണ് കമ്പിളി നിര്‍മ്മിക്കുന്നത്. ഒട്ടകത്തിന്‍റെ രോമം കൊണ്ടും കോലാടിന്‍റെ മുടികൊണ്ടും ധാരാളം കൗതുകവസ്തുക്കളും കുഷ്യന്‍-സോഫാവിരികളും പുതപ്പുകളുമെല്ലാം ഉണ്ടാക്കുന്നുണ്ട്. 6: 142; 7: 24-26; 16: 5-8 വിശദീകരണം നോക്കുക.