(അന്നഹ്ൽ) 16 : 86
وَإِذَا رَأَى الَّذِينَ أَشْرَكُوا شُرَكَاءَهُمْ قَالُوا رَبَّنَا هَٰؤُلَاءِ شُرَكَاؤُنَا الَّذِينَ كُنَّا نَدْعُو مِنْ دُونِكَ ۖ فَأَلْقَوْا إِلَيْهِمُ الْقَوْلَ إِنَّكُمْ لَكَاذِبُونَ

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ തങ്ങളുടെ പങ്കാളികളെ കാണുമ്പോള്‍ പറയും: ഞങ്ങളുടെ നാഥാ! നിന്നെക്കൂടാതെ മുമ്പ് ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ പങ്കാളികള്‍ ഇക്കൂട്ടരാണ്, അവരുടെ വാക്കുകള്‍ അവരിലേക്കുതന്നെ തിരിച്ചടിക്കും: നിശ്ച യം നിങ്ങള്‍ കള്ളം പറയുന്നവര്‍ തന്നെയായിരുന്നു. 

ഇവിടെ അല്ലാഹുവിനെക്കൂടാതെ ആരാണോ അവന്‍റെ സൃഷ്ടികളെ വിളിച്ചുപ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും അവരുടെ പേരില്‍ നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത്, അവര്‍ വിചാരണാനാളില്‍ അവര്‍ ജല്‍പിച്ചിരുന്ന പങ്കാളികളെ കാണുമ്പോള്‍ അല്ലാഹുവിനോട് പറയു ന്നതാണ്: ഞങ്ങള്‍ ഐഹികലോകത്തുവെച്ച് ഇവരെയാണ് വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്; അപ്പോള്‍ ആ മഹാത്മാക്കള്‍ മറുപടി പറയും: ഞങ്ങള്‍ അതൊന്നും പഠിപ്പിച്ചിട്ടില്ല, നിങ്ങള്‍ കളവുപറയുന്നവര്‍ തന്നെയാണ്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച-വഴിപാടുകള്‍ നടത്തുന്നതും പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ജാറങ്ങളിലേക്ക് പോകുന്നതുമെല്ലാം. അതിന് അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളായ നേതാക്കള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിലേക്ക് പോകുന്ന കാഫിറുകളാണെങ്കില്‍ മുശ്രിക്കുകളായ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളാണ്. ഇവര്‍ കണ്ട, തൊട്ട, കേട്ട, വായിച്ച ഗ്രന്ഥം ഇവര്‍ക്കെതിരെ വാദിക്കുന്നതും സാക്ഷ്യം വഹിക്കുന്നതുമാണ്. 1: 7; 6: 22-25; 16: 20-21; 48: 6 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!