എല്ലാഓരോ സമുദായത്തിനും അവരുടെ മേല്‍ സാക്ഷ്യം വഹിക്കുന്ന അവരില്‍ നിന്നുള്ള ഒരു സാക്ഷിയെ നാം എഴുന്നേല്പിക്കുന്ന ദിനം! ഇക്കൂട്ടരുടെ മേല്‍ സാക്ഷിയായി നിന്നെയും നാം കൊണ്ടുവരുന്നതാണ്, എല്ലാഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം നിന്റെമേല്‍ അവതരിപ്പിച്ചിട്ടുമുണ്ട്, അത് സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാകുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദിനുമുമ്പുള്ള സമുദായങ്ങള്‍ക്കെതിരായി അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരും അവരെ സാക്ഷ്യപ്പെടുത്തി ജീവിച്ച വിശ്വാസികളുമാണ് സാക്ഷികളായി കൊണ്ടുവരപ്പെടുക. 'ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെയും നാം കൊണ്ടുവരുന്നതാണ്' എന്നുപറ ഞ്ഞതിലെ 'ഇക്കൂട്ടരില്‍' പ്രവാചകന്റെ കാലത്തുള്ള പ്രവാചകനെക്കുറിച്ച് അറിഞ്ഞ ജൂതരും ക്രൈസ്തവരും സാബിമതക്കാരും മക്കാമുശ്രിക്കുകളുമെല്ലാം ഉള്‍പ്പെടുന്നതാണ്. നബിയുടെ കാലശേഷം അന്ത്യനാള്‍ വരെയുള്ള മനുഷ്യരെല്ലാം പ്രവാചകന്റെ സമുദായ (ഉമ്മത്ത്)ത്തില്‍ പെട്ടവാരാണെങ്കിലും പ്രവാചകന്റെ ജനത(ഖൗം)യില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ് ഉള്‍പ്പെടുക. അവര്ക്കെതിരായിട്ടുമാണ് പ്രവാചകനെ സാക്ഷിയായി കൊണ്ടുവരിക. 43: 44 ല്‍, അദ്ദിക്ര്‍ നിനക്കും നിന്റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തലാണ്, നിങ്ങള്‍ രണ്ടുകൂട്ടരും അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.
'എല്ലാഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം നിന്റെമേല്‍ അവതരിപ്പിച്ചിട്ടുമുണ്ട്' എന്നുപറഞ്ഞതില്‍ നിന്നും സാക്ഷിയായ അദ്ദിക്റും സാക്ഷ്യം വഹിക്കുമെന്ന് മനസ്സിലാക്കാം. ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമായ അദ്ദിക്റാണ് ഏറ്റവും വലിയ സാക്ഷി എന്ന് 6: 19, 11: 17 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദികര് അതിനെ ജീവിപ്പിച്ചവര്ക്കുവേണ്ടി ശുപാര്‍ശ ചെയ്യുന്നതും ശുപാര്‍ശ ചെയ്യിപ്പിക്കുന്നതുമാണെന്ന് നാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ പൂര്‍ണജീവിതം സാക്ഷ്യപ്പെടുത്തുന്ന വിശ്വാസികളുടെ സംഘം ലോകത്തൊരിടത്തും ഇല്ലാത്ത അവ സ്ഥയില്‍ പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അല്ലാഹുവിന് ശിക്ഷിക്കാന്‍ ന്യായമില്ല. എന്നാല്‍ അവരില്‍ എഴുത്തും വായനയും അറിയുന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയിലുള്ള അദ്ദികര് ലഭിച്ചിട്ട് അതിനെ രക്തചൊരിച്ചിലും തീവ്രവാദവും ഇല്ലായ്മചെയ്യാനുള്ള ആയുധമായും പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായും ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ വിചാരണക്കുശേഷം അവരേയും ഫുജ്ജാ റുകളെ അയക്കുന്ന നരകത്തിലേക്ക് അയക്കുന്നതായിരിക്കും. അവര്‍ അദ്ദികര് വായിച്ച് മനസ്സിലാക്കുകയും മറ്റുള്ളവരിലേക്ക് അതിന്റെ സന്ദേശം എ ത്തിച്ചുകൊടുക്കുകയുമാണെങ്കില് അദ്ദികര് ലഭിക്കാത്തവരെ അയക്കുന്ന ലോകങ്ങളിലേക്ക് -നരകമല്ലാത്ത മറ്റേതെങ്കിലും ലോകത്തേക്ക്- വിചാരണ ക്കുശേഷം അവരെ അയക്കുന്നതാണ്. ഇന്ന് ലോകത്തുള്ള ഏതൊരുവനും സ്വര്‍ഗത്തിലേക്ക് എത്തിപ്പെടണമെങ്കില്‍ അദ്ദികറിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. ഇതിനെല്ലാം പുറമെ ഓരോ മനുഷ്യന്റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള സോഫ്റ്റ്വേറും അവരവരുടെത്തന്നെ തൊ ലി, കേള്‍വി, കാഴ്ച, കൈകാലുകള്‍ എന്നിവയും എല്ലാ ജീവജാലങ്ങളും ഭൂമിതന്നെയും അദ്ദിക്റിനെ മൂടിവെച്ച യഥാര്‍ത്ഥ കാഫിറുകള്‍ക്കെതിരെ സാ ക്ഷ്യം വഹിക്കുന്നതാണ്. ജീവിതത്തിന്റെ ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗ്ഗം സമ്പാദിക്കുന്നതിന് വേണ്ടിയാണ് നാലാംഘട്ടമായ ഭൂമിയിലെ നിയോഗ മെന്ന് മനസ്സിലാക്കിക്കൊണ്ട് സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനുള്ള ഉരക്കല്ലും ഉള്‍ക്കാഴ്ചദായകവും ആപത്ത് വിപത്തുകളെ ത്തൊട്ടും നരകത്തെത്തൊട്ടും സംരക്ഷണം നേടുന്നതിനുള്ള മുഹൈമിനുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമേ അത് അനുകൂല മായി വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുകയുള്ളു.
'എല്ലാഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുള്ളത്' എന്നുപറഞ്ഞതിന്റെ വിവക്ഷ ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ പരാമര്‍ശിക്കാത്ത ഒരു കാര്യവുമില്ല, എല്ലാ അറിവുകളുടെയും ഉറവിടം അദ്ദിക്റാണ് എന്നെല്ലാമാണ്. പ്രപഞ്ചത്തിലും മനുഷ്യരിലും നടക്കുന്ന ഒരുകാ ര്യവും അതില്‍ രേഖപ്പെടുത്താത്തതായിട്ടില്ല എന്ന് 10: 61; 22: 70; 34: 3; 57: 22 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു ചലനവും അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ മനസ്സിലാക്കാന്‍ അദ്ദിക്ര്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു. അല്ലാഹുവിന്റെ രൂപം, സ്വഭാവം, ചര്യ, അവന്റെ സിംഹാസനമുള്ള സ്ഥലം, അവിടേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗം, പി ശാചിന്റെ രൂപം, സ്വഭാവം, ചര്യ, പാര്‍പ്പിടം, ഭൂമിയിലെ അ വന്റെ പ്രതിനിധികളുടെ സ്വഭാവം തുടങ്ങിയവയെല്ലാം അതില്‍ വിശദീകരിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ അല്ലാഹു മനുഷ്യന്റെ സ്വഭാവം മാറ്റുകയില്ല. അല്ലാഹുവിന്റെയും പ്രവാചകന്റെയും സ്വഭാവമായ അദ്ദിക്ര്‍ കൊണ്ട് ആരാണോ തന്റെ സ്വഭാവം വിശ്വാസിയായ അല്ലാഹുവിന്റെതാക്കി മാറ്റുന്നത്, അവര്‍ക്ക് സമാധാനമായ അല്ലാഹുവിന്റെ വീടായ സമാധാനഗേഹത്തിലേക്ക് സ്വാഗതമുണ്ട്. എന്നാല്‍ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനനുസരിച്ച് സ്വഭാവം ക്രമപ്പെടുത്താത്ത ഏതൊരാള്‍ക്കും കാഫിറായ പിശാചിന്റെ രൂപത്തില്‍ അവന്റെ താവളമായ നരകത്തിലേക്കാണ് സ്വാഗതം. 5: 48; 6: 38; 22: 78 വിശദീകരണം നോക്കുക.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ അഥവാ മുസ്ലിംകള് ആണെന്ന് അര്‍ഹതയില്ലാതെ വാദിക്കുന്നവരും പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ കാഫിറുകളെന്ന് തെറ്റായി മുദ്രകുത്തുന്നവരുമാണ്. അവര്‍ അറബി ഖുര്ആനിനെത്തൊട്ടല്ല ബധിരരും ഊമരും അന്ധരുമായിട്ടുള്ളത്, മറിച്ച് അദ്ദിക്റിനെത്തൊട്ടാണ്. വിധിദിവസം പ്രവാചകന് അദ്ദിക്റും കൊണ്ട് വന്ന് 'എന്റെ ഈ ജനത വ്യക്തമായ ഈ വായനയില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് അന്യായം ബോധിപ്പിക്കുമെന്ന് 25: 30 ലും; മഹാത്മാക്കള്‍ 'ഇവര്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത യായിരുന്നു' എന്ന് പറയുമെന്ന് 25: 18 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 7, 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 14: 30 ല്‍ വിവരിച്ച പ്രകാരം പ്രവാചകനും ഇന്ന് വിശ്വാസിയും ഈ ജനതയോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാ ണ്' എന്ന് പറയാന്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്, അവനോടൊപ്പമുള്ളവര്‍ കുഫ്ഫാറുകളോട് കാര്‍ക്കശ്യമായി വര്‍ത്തിക്കുന്നവരും അവര്‍ പരസ്പരം കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവരുമാണ് എന്ന് 48: 29 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളോടാണ് കാരുണ്യത്തില്‍ വര്‍ത്തിക്കുക. 5: 48; 6: 38; 16: 84 വിശദീകരണം നോക്കുക.