فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
അപ്പോള്‍ നീ ഖുര്‍ആന്‍ വായിക്കുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്നി ന്ന് അല്ലാഹുവിനെക്കൊണ്ട് നീ ശരണംതേടുക.
മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചതിന്റെ ലക്ഷ്യം മനസ്സിലാക്കുക, അവരവരെ തിരിച്ചറിയുക, സ്രഷ്ടാവിനെ കണ്ടെത്തുക, പിശാചിനെ തിരിച്ചറിയുക, രക്തച്ചൊരിച്ചി ലും നാശവുമില്ലാതെ പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാകുന്നത് ത്രികാലജ്ഞാനവും 36: 69 ല്‍ പറഞ്ഞ വ്യക്തമായ വായനയുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമാണ്. മനുഷ്യനെ സ്വര്‍ഗത്തില്‍ നിന്ന് തടയുക എന്നതാണ് പിശാചിന്റെ ദൗത്യം എന്നതിനാല്‍ മനുഷ്യര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റില്‍ നിന്നാണ് പിശാച് തടയുക. അല്ലാഹു ഉ ദ്ദേശിച്ച രീതിയില്‍ 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണഗ്രന്ഥമായ അദ്ദിക്ര്‍ മനസ്സിലാക്കുന്നതിന് പിശാചിനെത്തൊട്ട് അവന്റെയും എല്ലാറ്റിന്റെയും ഉടമയായ അല്ലാഹുവിനോട് ശരണം തേടണമെന്നാണ് സൂക്തം കല്പിക്കുന്നത്. അദ്ദിക്ര്‍ കൊണ്ട് നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ച് എപ്പോഴും നാഥനുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവരാണ് സൂക്ഷ്മാലുക്കള്‍. 23: 97-98 ലൂടെ 'എന്റെ നാഥാ! പിശാചുക്കളുടെ പ്രലോഭനങ്ങളെത്തൊട്ട് ഞാന്‍ നിന്നില്‍ അഭയം തേടുന്നു; എന്റെ നാഥാ! ആ പിശാചുക്കള്‍ എന്നെ സമീപിക്കു ന്നതിനെത്തൊട്ടും ഞാന്‍ നിന്നില്‍ അഭയം തേടുന്നു' എന്ന് പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു പ്രവാചകനോടും വിശ്വാസിയോടും കല്പിച്ചിട്ടുണ്ട്. അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അ ക്രമികളും കാഫിറുകളുമായ ഫുജ്ജാറുകള്‍ വിധിദിവസം തന്റെ കൈകടിച്ച് "ഓ എന്റെ കഷ്ടം! എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേഷം ഇന്നാലിന്നവനാണല്ലോ എന്നെ അ തില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ" എ ന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 112; 13: 25-29; 26: 210-211 വിശദീകരണം നോക്കുക.