( 17 ) ഇസ്റാഅ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(17) ഇസ്റാഅ്

ഈ സൂറത്ത് 'ബനീ-ഇസ്റാഈല്‍' എന്നപേരിലും അറിയപ്പെടുന്നു. പ്രവാചക ന്‍റെ ആകാശാരോഹണത്തോടനുബന്ധിച്ച് അവതരിപ്പിച്ചതാണ് ഈ സൂറത്ത്. ഹിജ്റയു ടെ ഒരു വര്‍ഷം മുമ്പാണ് ആകാശാരോഹണം ഉണ്ടായത്. അതിനാല്‍ ഇത് പ്രവാചക ന്‍റെ മക്കാ ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ്. പ്രവാചകന്‍ എല്ലാ രാത്രികളിലും ഈ സൂറത്തും സൂറത്ത് സുമറും തിലാവത്ത് ചെയ്തിരുന്നു. 

നൂഹിന്‍റെ കപ്പലില്‍ രക്ഷപ്പെട്ടവരുടെ പിന്‍ഗാമികളാണ് ഇന്ന് ലോകത്തുള്ള മുഴു വന്‍ മനുഷ്യരും. അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ഏകഗ്രന്ഥത്തെ അവഗണിച്ച് ഇസ്റാഈല്‍ സന്തതികള്‍ ജീവിച്ചപ്പോള്‍ അവരെ അല്ലാഹു ഇതര ജനവിഭാഗങ്ങളെ ക്കൊണ്ട് അടിച്ചമര്‍ത്തുകയും അവരെ മറ്റുള്ളവരുടെ മേല്‍ക്കോയ്മക്കുകീഴില്‍ കൊണ്ടുവരികയും ചെയ്തകാര്യം ഉണര്‍ത്തിക്കൊണ്ട് ഗ്രന്ഥത്തെ അനന്തരമെടുത്തവര്‍ ഗ്രന്ഥം ആവശ്യപ്പെടുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ അവരുടെ സ്ഥാനത്ത് അല്ലാഹു മറ്റൊരു ജനവിഭാഗത്തെ കൊണ്ടുവരുമെന്ന പാഠം പഠിപ്പിക്കുന്നു. എല്ലാ മനുഷ്യരും അ വരുടെ കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ തന്നെ വഹിക്കുന്നുണ്ട് എന്നും വിധിദിവസം പ്രകാശിക്കുന്ന ആ ഗ്രന്ഥം ഊരിയെടുത്തുകൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും ഉണര്‍ത്തുന്നു. ഈ ബോധത്തില്‍ ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ മാനിച്ച് ഇവിടെ ജീവിക്കുന്നവര്‍ മാത്രമേ വിജയിക്കുകയുള്ളു.

മനുഷ്യന്‍ മരിച്ച് എല്ലും പുറ്റുമായിക്കഴിഞ്ഞാല്‍ പുനര്‍സൃഷ്ടിക്കപ്പെടുമോ എന്ന് സംശയിക്കുന്നവരോട്: കല്ലോ ഇരുമ്പോ അല്ലെങ്കില്‍ പുനര്‍ജീവിപ്പിക്കപ്പെടാന്‍ പ്രയാസമുള്ള മറ്റേതെങ്കിലും വസ്തുവോ ആയാലും നിങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യുമെന്നും ഇഹത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും കണക്ക് പറയേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരെ വഴിപിഴപ്പിക്കുന്നതിനുള്ള കഴിവുകള്‍ നല്‍കപ്പെട്ട പിശാച് അല്ലാഹുവിനെക്കൂടാതെയുള്ളവരെ വിളിച്ച് പ്രാര്‍ത്ഥിക്കാനും അല്ലാഹുവിനെ ക്കൊണ്ട് പങ്കുചേര്‍ക്കാനുമെല്ലാം കല്‍പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവിന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് ശ്രേഷ്ഠപദവിയില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന അദ്ദിക്റിനെത്തൊട്ട് ആരാണോ ഇഹത്തില്‍ അന്ധത നടിച്ചത്, അവന്‍ പരത്തില്‍ അന്ധനും കൂടുതല്‍ വഴിപിഴച്ചവനും ആയിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാഥന്‍റെ കാരുണ്യമായ അദ്ദിക്ര്‍ പോലെയുള്ള ഒന്ന് മനുഷ്യരും ജിന്നുകളും എ ല്ലാവരും ഒരുമിച്ചുകൂടി പരസ്പരം സഹായിച്ചാലും കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് പ്ര ഖ്യാപിച്ചിട്ടുണ്ട്. വിവിധ ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ട കാഫിറുകളോ ട് എന്‍റെ നാഥന്‍ അതിനൊക്കെ കഴിവുള്ള പരിശുദ്ധനാണ്, ഞാന്‍ മനുഷ്യനായ ഒരു പ്രവാചകനല്ലാതെ മറ്റാരെങ്കിലുമാണോ എന്ന് ചോദിക്കാനാണ് പ്രവാചകനോട് ആവശ്യപ്പെടുന്നത്. ഗ്രന്ഥം കിട്ടിയിട്ട് സന്‍മാര്‍ഗത്തിലാകാത്തവരെ വിധിദിവസം മുഖം കു ത്തിയവരായിക്കൊണ്ട് അന്ധരും ബധിരരും ഊമരുമായി നരകക്കുണ്ടില്‍ എറിയപ്പെടുമെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. ഗ്രന്ഥം ഹൃദയത്തിന്‍റെ ഭാഷയില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ ഇതിനുമുമ്പുള്ള വേദപരിജ്ഞാനികള്‍ അത് ശ്രദ്ധിച്ച് കേള്‍ ക്കുമെന്നും അതിനുമുമ്പില്‍ വിനയാന്വിതരായിത്തീരുമെന്നും, എന്നാല്‍ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. സര്‍വ്വരാലും സ്തുതി ക്കപ്പെടുന്ന പ്രപഞ്ചനാഥന്‍റെ ആധിപത്യത്തില്‍ യാതൊരു പങ്കുകാരുമില്ലെന്നും ആരുടെ യെങ്കിലും സഹായം തേടേണ്ട പതിത്വം അവനെ ബാധിക്കുന്നില്ലെന്നും പറഞ്ഞുകൊ ണ്ടും അവനെ അധികരിച്ച് മഹത്വപ്പെടുത്തുക എന്ന് പ്രഖ്യാപിച്ചുകൊണ്ടും 111 സൂക്തങ്ങ ളുള്ള സൂറത്ത് അവസാനിക്കുന്നു.